ഈന്തപ്പഴം- ഒരുപാട് പ്രശ്നങ്ങൾക്ക് ഒരൊറ്റ പ്രതിവിധി
ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഈന്തപ്പഴത്തിനുള്ള ഗുണങ്ങൾ പലർക്കും അന്യമാണ്. വിളർച്ച മുതൽ നല്ല ദഹനത്തിന് വരെ ഈന്തപ്പഴം നല്ലൊരു പ്രതിവിധിയാണ്. ധാരാളം വൈറ്റമിനുകളും നാരുകളും അടങ്ങിയിട്ടുള്ള ഈന്തപ്പഴം സ്വാഭാവിക മധുരത്തോടെയുള്ളതാണ്. അതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ കഴിക്കാം.
രക്തസമ്മർദം നിയന്ത്രിക്കാൻ ഈന്തപ്പഴം വളരെ നല്ല ഒരു മാർഗമാണ്. കാർഡിയോ അസുഖങ്ങൾ നിയന്ത്രിക്കുവാനും ഈന്തപ്പഴം കൊണ്ട് സാധിക്കും. അലർജി നിയന്ത്രിക്കാൻ ദിവസേന ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
അനീമിയ ഉള്ളവർക്ക് ഈന്തപ്പഴം വളരെ ഉപകാരപ്രദമാണ്. വിളർച്ചയുള്ളവർ സ്ഥിരമായി ഈന്തപ്പഴം കഴിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും.
വയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഈന്തപ്പഴം നല്ലൊരു പരിഹാരമാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. ദഹന പ്രശ്നങ്ങൾ ഉള്ളവർ ദിവസേന ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കുക. ഒരുപാട് വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാതുക്കളും ഈന്തപ്പഴത്തിലുണ്ട്. ഇത് മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനു വളരെ നല്ലതാണ്.
Story highlights- health benefits of dates fruit