ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം; ജനുവരി 28ന് കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ

January 6, 2024

ലോക ടെലിവിഷനിൽ പുതിയ ചരിത്രം കുറിക്കാൻ ട്വന്റിഫോർ. പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന് കൊച്ചിയിൽ നടക്കും. ജനുവരി 28 ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചരിത്രമാകാൻ പോകുന്ന 24 പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുക. ട്വന്റിഫോറിലെ പ്രേക്ഷകരുടെ പ്രിയ അവതാരകർ പ്രേക്ഷകർക്കൊപ്പം ചേരും. കലാകാരന്മാരും അണിനിരക്കും. ഫ്ളവേഴ്സിലെ ജനപ്രിയ ഷോകളിലെ താരങ്ങളും പങ്കെടുക്കുന്നുണ്ട്. എല്ലാ ജില്ലയിൽ നിന്നുമുള്ള ആളുകൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാം. ട്വന്റിഫോർ അവതാരകരുമായി സംവദിക്കാൻ അവസരവും ഉണ്ട്.

Read also: ‘ഈ കൊച്ച് പറഞ്ഞത്..’; വിദേശ മലയാളിയായ ഗായികയ്ക്ക് തർജ്ജിമ ചെയ്ത് ബിനു അടിമാലി- രസകരമായ വിഡിയോ

ലൈവായാണ് പ്രോഗ്രാം നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് പേര് രെജിസ്റ്റർ ചെയ്യാം. അതിനായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. രാവിലെ എട്ടുമണിമുതൽ 11.00 മണിവരെ ഈ നമ്പറിൽ ബന്ധപ്പെടാം. അതോടൊപ്പം, 24 കണക്ടിന്റെ മെയിൽ ഐ ഡിയിലേക്ക് നിങ്ങൾക്ക് മെയിൽ വഴിയും അപേക്ഷ അയക്കാം. പങ്കെടുക്കാനായി ബന്ധപ്പെടുന്നവർക്ക് ക്ഷണക്കത്ത് ലഭിക്കുകയും ചെയ്യും. ലോക ടെലിവിഷൻ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു മുഹൂർത്തത്തിൽ ഭാഗമാകാൻ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക : 6235968630

Story highlights- The first state conference of Twentyfour audience venue announced