ഉറക്കം നഷ്ടപ്പെടുന്നതാണോ നിങ്ങളുടെ പ്രശ്നം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..!
ആരോഗ്യത്തോടെയുള്ള ജീവിതം നയക്കാന്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന രീതി പ്രാവര്‍ത്തികമാക്കിയാല്‍ തന്നെ പല അസുഖങ്ങളും ഉണ്ടാവില്ല. ഇപ്പോള്‍ പലരും വളരെ വൈകി കിടക്കാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇത് ശരീരത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ( Healthy habits to help sleep better )
നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ കൃത്യസമയത്തുള്ള ഉറക്കം നല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എന്നാല്‍ പ്രായമാകുന്നതോടെ പലര്‍ക്കും ഉറക്കം നഷ്ടപെടാറുണ്ട്. കൃത്യമായി വ്യായാമം ചെയ്താല്‍ ഇത് ഒരുപരിധിവരെ ഇല്ലാതാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കൃത്യമായ ആരോഗ്യ സംരക്ഷണവും കൃത്യമായുള്ള വ്യായാമവും അസുഖങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കും. പ്രത്യേകിച്ച് പ്രായമായെന്ന് പറഞ്ഞ് വീടിനുള്ളില്‍ തന്നെ കഴിയുന്നവരിലാണ് മറ്റുള്ളവരെ അപേക്ഷിച്ച് പ്രായത്തിന്റെ അവശതകള്‍ കൂടുതലായികാണപ്പെടുന്നത്.
മനസിനല്ലല്ലോ ശരീരത്തിനല്ലേ പ്രായം വര്‍ധിക്കുക എന്ന് രസകരമായി പലരും പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് വെറുതെ ചിരിച്ച് തള്ളിക്കളയേണ്ട ഒന്നല്ല. എത്ര പ്രായമായാലും വളരെ ഊര്‍ജസ്വലരായി നടക്കുന്ന പലരുടെയും ആരോഗ്യത്തിന് പിന്നിലെ രഹസ്യവും കൃത്യമായുള്ള വ്യായാമവും മനസിന്റെ ചെറുപ്പവും തന്നെയാണ്.
Story highlights : Healthy habits to help sleep better