ബോളിവുഡിൽ വീണ്ടും താരവിവാഹം; നടി രാകുൽ പ്രീത് സിങ്ങ് വിവാഹിതയാകുന്നു

January 3, 2024

ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ് വിവാഹിതയാകുന്നു. ഏറെ നാളായി നടനും സംവിധായകനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയുമായി പ്രണയത്തിലാണ് രാകുല്‍ പ്രീത്. 2024 ഫെബ്രുവരി 22-ന് ഗോവയില്‍ വെച്ചാകും വിവാഹം നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ( Rakul Preet and Jackky to get married on February )

2024-ല്‍ വിവാഹമുണ്ടാകുമെന്ന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും എവിടെ വെച്ചായിരിക്കും എന്നതില്‍ വ്യക്തതയില്ലായിരുന്നു. വിദേശത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടത്താനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ ഇപ്പോള്‍ ഇരുവരുടെയും തീരുമാനത്തില്‍ മാറ്റമുണ്ടായിരിക്കുകയാണ്. പുതുവത്സര രാവില്‍ തായ്‌ലന്‍ഡില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നടത്തിയ ചടങ്ങിലാണ് ഇരുവരും വിവാഹ തീരുമാനം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അനുസരിച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാന്നിധ്യത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ഗോവയില്‍ ബീച്ച് വെഡിങ് നടത്താനാണ് ഇരുവരും ആലോചിക്കുന്നത്. ഇന്റിമേറ്റ് വെഡ്ഡിങ് നടത്താനാണ് ഇരുവരുടെ പ്ലാന്‍.

Read Also : ഇന്ത്യൻ ദമ്പതികളുടെ പാൻ അമേരിക്കൻ യാത്ര; വാനിൽ പിന്നിട്ടത് 30,000 കിലോമീറ്റർ

ദീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് താരങ്ങള്‍ വിവാഹിതരാകുന്നത്. 2021-ല്‍ ആണ് ജാക്കിയുമായുള്ള പ്രണയത്തെക്കുറിച്ച് രാകുല്‍ വെളിപ്പെടുത്തുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്.

Story highlights : Rakul Preet and Jackky to get married on February