പ്രഭാത ഭക്ഷണം ഒഴിവാക്കരുത്; കാത്തിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍..!

January 1, 2024

പ്രഭാത ഭക്ഷണം മുടക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്ന കാര്യമാണ്. രാത്രി കാലി വയറുമായി കിടന്നാലും രാവിലെ പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷികമാണ്. പക്ഷേ നിത്യവും ബ്രേക്ഫാസ്റ്റ് മുടക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ( Side effects of skipping break fast )

ഓഫിസില്‍ പോകാന്‍ തിരക്ക് കൂട്ടുക, രാവിലെ ഭക്ഷണം ഉണ്ടാക്കാനുള്ള മടി, രാവിലെ എണീക്കാന്‍ മടി, സമയക്കുറവ് അങ്ങനെ പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ കാരണങ്ങള്‍ പലതാണ്. തുടര്‍ച്ചയായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുക.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍; ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. ഊര്‍ജ്ജം ഇല്ലാതാക്കുകയും മാനസികാവസ്ഥയെ പോലും ബാധിക്കുകയും ചെയ്യുന്നു. മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു

ശരീരഭാരം കൂടാന്‍ കാരണമാകുന്നു. മൈഗ്രെയ്ന്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുന്നു. പ്രതിരോധശേഷി കുറയുന്നു. കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നു. ശരീരത്തിലെ അസിഡിറ്റി ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു.

Read Also : ‘ക്യാമറക്കണ്ണിലേക്ക് നോക്കി കുറച്ച് കൊച്ചുവര്‍ത്തമാനങ്ങള്‍’; പുതിയ തുടക്കവുമായി ലാല്‍ജോസ്

ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കണമെങ്കില്‍ പ്രഭാതഭക്ഷണം കൂടിയേ തീരു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഈ അവശ്യ പോഷകങ്ങളുടെ അളവ് കുറയ്ക്കാന്‍ ഇടയാക്കുകയും, ഇത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

Story highlights : Side effects of skipping break fast