ഹൃദയാഘാതം മുതൽ സ്ട്രോക്ക് വരെ; പ്രഭാതഭക്ഷണവും അത്താഴവും വൈകുന്നത് ക്ഷണിക്കും അപകടങ്ങൾ!

December 17, 2023

നന്നായി വൈകി പ്രഭാതഭക്ഷണവും അത്താഴവും കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പിന്നാലെ വരുന്ന അപകടങ്ങൾ നിരവധിയാണ്. പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിനായി ഒരു ലക്ഷത്തിലധികം വ്യക്തികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുകയും ഏഴ് വർഷത്തോളം അവരുടെ ജീവിത ശൈലികൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. (Studies show delaying breakfast and dinner might lead to heart attack)

പ്രഭാതഭക്ഷണം വൈകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. ഭക്ഷണം വൈകുന്ന ഓരോ മണിക്കൂറിലും സെറിബ്രോവാസ്കുലർ രോഗത്തിന് ആറ് ശതമാനം വർദ്ധനവിന് കാരണമായെന്നും പഠനം ചൂണ്ടിക്കാട്ടി.

Read also: ‘പുകവലി തലച്ചോറിന് വരുത്തുന്ന കേടുകൾ ഒരിക്കലും മായില്ല’; കണ്ടെത്തലുമായി പുതിയ പഠനം!

രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നതിലൂടെ സ്ട്രോക്ക് അനുഭവപ്പെടാനുള്ള സാധ്യത 28 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. നേരത്തെ ഭക്ഷണം കഴിക്കുന്നതിനോടുള്ള നമ്മുടെ സ്വാഭാവിക ഭക്ഷണരീതികളുടെ വിന്യാസമാണ് ഇതിന് കാരണം. വൈകിയുള്ള ദഹനം മൂലം രക്തത്തിലെ പഞ്ചസാരയിലും രക്തസമ്മർദ്ദത്തിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും പഠനം പരാമർശിക്കുന്നു.

സാധാരണഗതിയിൽ വൈകുന്നേരങ്ങളിൽ രക്തസമ്മർദ്ദം കുറയുകയാണ് പതിവ്. ഇതിന് വിപരീതമായി രക്തസമ്മർദ്ദം ഉയരുന്നത് രക്തക്കുഴലുകൾക്ക് ദീർഘകാല തകരാറുണ്ടാക്കിയേക്കാം. ഇത് രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും വരെ ഇടയാക്കും.

എന്നിരുന്നാലും, ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പഠനത്തിൽ പറയുന്നുണ്ട്. കൂടാതെ, അനാരോഗ്യകരമായ ഭക്ഷണക്രമം പോലെ ഭക്ഷണം കഴിക്കുന്ന സമയത്തിലുള്ള മാറ്റങ്ങൾ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കണമെന്നില്ല. ഒരു വ്യക്തി പല തവണ ഭക്ഷണം കഴിക്കുന്നത് കൊണ്ട് കാര്യമായ അപകടസാധ്യതകളൊന്നും ഇല്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു.

Story highlights: Studies show delaying breakfast and dinner might lead to heart attack