ഈ സിനിമയിൽ ആദിവാസികൾ മാത്രം; അട്ടപ്പാടിയുടെ നേർകാഴ്ചയായി ധബാരി ക്യൂരുവി
അട്ടപ്പാടി ഗോത്രവിഭാഗത്തിന്റെ പോരാട്ടത്തിന്റെ കഥയല്ല, മറിച്ച് അവരോട് പോരാടണമെന്ന് പറയുന്ന കഥയാണ് ധബാരി ക്യൂരുവി. പൂര്‍ണമായും ഇരുള ഭാഷയിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മലയാളിയും ദേശീയ പുരസ്കാര ജേതാവുമായ പ്രിയനന്ദനന് സംവിധാനം ചെയ്ത് അട്ടപ്പാടിയുടെ നേര്കാഴ്ചയായ ഈ ചിത്രം നാളെ തിയേറ്ററിലെത്തുകയാണ്. ഗോത്രവിഭാത്തില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ( Tribal movie Dhabari Quruvi )
ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ചലച്ചിത്ര പരീക്ഷണം. 2022-ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.എസിലെ ഓസ്റ്റിന്‍, ഇന്ത്യന്‍ പനോരമ അടക്കം ഏഴ് ഫെസ്റ്റിവലുകളിലും ഇതിനകം ധബാരി ക്യൂരുവി പ്രദര്‍ശിപ്പിച്ചു.
ആദിവാസി പെണ്‍കുട്ടികളുടെ അതിജീവനമാണ് ഈ സിനിമയുടെ ഇതിവൃത്തം. മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്, മുരുകന്, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയായ മീനാക്ഷിയാണ് ചിത്രത്തിലെ മൂന്ന് ഗാനങ്ങളില്‍ രണ്ടെണ്ണം ആലപിച്ചിരിക്കുന്നത്. പ്രിയനന്ദനന് തന്നെയാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
Read Also: 157-ാം ലെവലിൽ ഫ്രീസായി; ടെട്രിസ് ഗെയിമിനെ തോൽപിക്കുന്ന ആദ്യ മനുഷ്യനായി 13-കാരൻ
അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വല്‍ മാജിക് എന്നീ ബാനറുകളിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്, തിരക്കഥ: പ്രിയനന്ദനന്, കുപ്പുസ്വാമി മരുതന്, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: നൂറ വരിക്കോടന്‍, ആര്.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം: ആദിത്യനാണു തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍്ത്തകര്‍.
Story highlights : Tribal movie Dhabari Quruvi