അഴിമതി ഏറ്റവും കുറവുള്ള രാജ്യം ഡെന്മാർക്ക്; പട്ടികയിൽ ഇന്ത്യ 93-ാം സ്ഥാനത്ത്!

January 31, 2024

ലോകത്തിൽ ഏറ്റവും അഴിമതി കുറവുള്ള രാജ്യം എന്ന പദവി തുടർച്ചയായി ആറാം തവണയും നിലനിർത്തി ഡെന്മാർക്ക്. ട്രാൻസ്പരൻസി ഇന്റർനാഷനലിന്റെ 2023-ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് (CPI) പ്രകാരമാണ് ഈ വിവരങ്ങൾ. 180 രാജ്യങ്ങളാണ് കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സിൽ ഉൾപ്പെട്ടിരിക്കുന്നത്. (World’s most and least corrupted countries revealed)

ഡെൻമാർക്ക് വീണ്ടും സമഗ്രതയുടെ ഒരു മാതൃകയായി ഉയർന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്ത് 90 സ്‌കോറാണ് നേടിയത്. ഈ മികച്ച പ്രകടനത്തിന് പിന്നിൽ നന്നായി പ്രവർത്തിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥയാണ് എന്ന് കൗൺസിൽ ചൂണ്ടിക്കാണിച്ചു.

ഇനി നമ്മുടെ രാജ്യത്തിന്റെ കാര്യം. ഇന്ത്യയിൽ അഴിമതി വർധിക്കുന്നതായാണ് സൂചിക കാണിക്കുന്നത്. 2022-ൽ 85-ാം സ്ഥാനത്തായിരുന്നെങ്കിൽ 2023-ൽ ഇന്ത്യ 93-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു.

പൊതുമേഖലയിൽ അഴിമതി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യങ്ങൾ പിന്നോക്കം പോകുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും സ്കെയിലിൽ 50-ന് താഴെയാണ് സ്കോർ ചെയ്തത്. ഇത് അഴിമതിയുടെ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. പൂജ്യം മുതൽ 100 വരെയുള്ള പൊതുമേഖലാ അഴിമതിയുടെ തലങ്ങളെ അടിസ്ഥാനമാക്കിയാണ് സിപിഐ രാജ്യങ്ങളെ വിലയിരുത്തുന്നത്.

Read also: മൂല്യം 13 കോടി..! ലോകത്തിലെ ഏറ്റവും വില കൂടിയ വൈൻ മോഷണം പോയതായി പരാതി

റാങ്കിംഗ് അനുസരിച്ച്, സൊമാലിയ, സൂചികയിൽ 11 എന്ന ദയനീയ സ്കോറുമായി ഏറ്റവും താഴെയായി. വെനസ്വേല (13), സിറിയ (13), ദക്ഷിണ സുഡാൻ (13), യെമൻ (16) എന്നിവരാണ് തൊട്ടുപിന്നിൽ.

മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ട്രാൻസ്പരൻസി ഇൻ്റർനാഷണൽ ചെയർ ഫ്രാൻകോയിസ് വലേറിയൻ പറയുന്നതിങ്ങനെ: “നീതി സംവിധാനങ്ങൾക്ക് തെറ്റ് ശിക്ഷിക്കാനും സർക്കാരുകളെ നിയന്ത്രിക്കാനും കഴിയും വരെ അഴിമതി തുടരും. നീതി വിലക്കെടുക്കുമ്പോഴോ രാഷ്ട്രീയമായി ഇടപെടുമ്പോഴോ, കഷ്ടപ്പെടുന്നത് ജനങ്ങളാണ്. നിയമത്തെ ഉയർത്തിപ്പിടിക്കുകയും അഴിമതിയെ നേരിടുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നേതാക്കൾ പൂർണ്ണമായും നിക്ഷേപിക്കുകയും ഉറപ്പ് നൽകുകയും വേണം. അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണിത്.

Story highlights: World’s most and least corrupted countries revealed