‘വാഴത്തണ്ടിൽ നിന്നും ലെതർ ബാഗുകൾ’; ഭൂമിക്ക് താങ്ങായി യുവസംരംഭക!
പരിസ്ഥിതിക്കും മൃഗങ്ങൾക്കും ദോഷം ഉണ്ടാക്കാത്ത വസ്തുക്കളുടെ നിർമ്മാണം വ്യാപകമായി പ്രോത്സാഹിപ്പിച്ചു വരുന്ന കാലഘട്ടമാണിത്. എന്നാൽ ഇതിനായി ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ആരെയും അതിശയിപ്പിക്കുന്ന നേട്ടങ്ങൾ കൊയ്യുകയാണ് ജിനാലി മോഡി എന്ന യുവതി. ഇന്ത്യയിലെ ടെക് സ്റ്റാർട്ടപ്പായ ‘ബനോഫി ലെതർ’ എന്ന കമ്പനിയുടെ അമരക്കാരിയാണ് ജിനാലി. ഇവർ ബാഗ് നിർമിക്കുന്നതാകട്ടെ നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന വാഴത്തണ്ടിൽ നിന്നും. (Young Entrepreneur making leather from banana waste)
സുസ്ഥിരമായ ലെതർ ബാഗ് കണ്ടെത്താനുള്ള യാത്രയിലായിരുന്നു ജിനാലി. എന്നാൽ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ലെതറിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളായ ഇന്ത്യയിൽ നിന്ന് വരുന്നതുകൊണ്ട് തന്നെ ഇവയുടെ നിർമാണം എത്ര തീവ്രമാണെന്നും അത്യധികം മലിനീകരണം ഉണ്ടാക്കുന്നതായ ഈ വസ്തുക്കളുടെ പാരിസ്ഥിതിക ആഘാതം എത്ര കഠിനമാണെന്നും അവർ മനസ്സിലാക്കിയിരുന്നു.
സുസ്ഥിരമായ ബദലുകളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടതിനാൽ, ഭൂമിക്ക് ഹാനികരമായ വസ്തുക്കൾ ഏത് വിധേനയും ഒഴിവാക്കണം എന്ന് ജിനാലി തീരുമാനിച്ചു. അവൾ പിന്നീട് തുകൽ, ടെക്സ്റ്റൈൽസ്, ഡിസൈൻ, കൃഷി, മെറ്റീരിയൽ സയൻസ് എന്നിവയിൽ വൈദഗ്ധ്യമുള്ള വ്യക്തികളുടെ എല്ലാം സാന്നിധ്യമുള്ള ഒരു സംഘം രൂപികരിച്ചു.
Read also: ‘ഇനി ശരിക്കും കഴിക്കുന്നതാണോ?’; വൈറലായി നിയാസ് ബക്കറിന്റെ പ്രകടനം!
ലോകത്തിലെ ഏറ്റവും അധികം വാഴ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയിൽ, ഓരോ ടൺ പഴത്തിനും 4 ടൺ മാലിന്യമാണ് ഇന്ത്യ സൃഷ്ടിക്കുന്നത്. ബനോഫിക്ക് ഇത് വിഭവങ്ങളുടെ ഒരു സ്വർണ്ണ ഖനിയാണ്. ജിനാലിയുടെ യാത്രക്ക് ഉത്തരം കിട്ടിയതും അവിടെ നിന്നാണ്. പാഴാക്കി കളയുന്ന ഈ കൃഷി അവശിഷ്ടങ്ങളിൽ നിന്ന് അവർ തന്റെ സംരംഭം പടുത്തുയർത്തു.
വാഴത്തണ്ടാണ് നിർമ്മാണത്തിന്റെ കാതൽ. ബാനോഫി ലെതർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അറുപത് ശതമാനത്തോളം തൊഴിലാളികളും സ്ത്രീകളാണ് എന്ന സവിശേഷതയുമുണ്ട്. മാത്രമല്ല, രാജ്യത്തെ അറുപതോളം കർഷകർക്ക് ഇത്തരം കൃഷിയിടങ്ങളിൽ നിന്ന് വരുമാനം നേടി കൊടുക്കാനും അവർക്ക് സാധിച്ചു.
പ്ലാസ്റ്റിക് ലെതറിനെയും അനിമൽ ലെതറിനെയും അപേക്ഷിച്ച് ബനോഫി ലെതറിന് പരിസ്ഥിതി ആഘാതം വളരെ കുറവാണ്. ഈ സുസ്ഥിരമായ വസ്തുവിന് ഫാഷൻ, ഫർണിച്ചർ, ഓട്ടോമോട്ടീവ് വ്യവസായങ്ങൾ എന്നിവയിലുടനീളം വ്യാപകമായ പ്രയോഗങ്ങളുണ്ട്.
വാഴക്കൃഷിയുടെ അവശിഷ്ടങ്ങൾ പ്രീമിയം തുകൽ ഉൽപന്നങ്ങളാക്കി മാറ്റിക്കൊണ്ട് ആഡംബര ഫാഷൻ സുസ്ഥിരമാക്കാനുള്ള പാതയിലാണ് താനെന്ന് ജിനാലി പറയുന്നു.
Story highlights: Young Entrepreneur making leather from banana waste