‘ഇന്ത്യയിൽ ഗ്രാമി പെയ്തിറങ്ങുകയാണ്’; അവാർഡ് ജേതാക്കൾക്ക് ആശംസകളുമായി എആർ റഹ്‌മാൻ
2024 ഗ്രാമി പുരസ്കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ശങ്കര്‍ മഹാദേവനും തബലിസ്റ്റ് സക്കീര്‍ ഹുസൈനും നയിക്കുന്ന ശക്തി ബാന്‍ഡാണ് ഗ്രാമി പുരസ്കാരം നേടിയത്. അവാർഡ് ജേതാക്കൾക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് റഹ്മാൻ കുറിച്ചു, ‘ഇന്ത്യയിൽ ഗ്രാമി പുരസ്കാരങ്ങൾ പെയ്തിറങ്ങുകയാണ്. ഗ്രാമി ജേതാക്കളായ ഉസ്താദ് സക്കീർ ഹുസൈൻ, ശങ്കർ മഹാദേവൻ, സെൽവഗണേഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ’. ( AR Rahman appreciates the Grammy Award winners )
മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബങ്ങളുടെ വിഭാഗത്തിലാണ് ശക്തി ബാന്‍ഡിന്റെ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം ഗ്രാമി പുരസ്കാരം നേടിയത്. ജോണ്‍ മക്ലാഫ്ലിന്‍, സക്കീര്‍ ഹുസൈന്‍, ശങ്കര്‍ മഹാദേവന്‍, വി സെല്‍വഗണേഷ് (താളവാദ്യ വിദഗ്ധന്‍), ഗണേഷ് രാജഗോപാലന്‍, ഗണേഷ് രാജഗോപാലന്‍ എന്നിവരുള്‍പ്പെടെ സംഘമാണ് ‘ദിസ് മൊമെന്റ്’ എന്ന ആല്‍ബത്തിന് പിന്നില്‍. ഇത്തവണത്തെ പുരസ്‌കാരം ഉള്‍പ്പെടെ സക്കീര്‍ ഹുസൈന്‍ നേടുന്ന മൂന്നാമത്തെ ഗ്രാമി പുരസ്‌കാരമാണ്. ഓടക്കുഴല്‍ വിദ്വാൻ രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്.
സംഗീത ലോകത്തെ മികച്ച സൃഷ്ടികള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്സ്’ മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. സോളോ പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസ് സ്വന്തമാക്കി. അവാര്‍ഡ് ബില്ലി എലിഷിനെയും ടെയിലര്‍ സ്വിഫ്റ്റിനെയും പിന്നിലാക്കിയാണ് മിലിയുടെ പുരസ്‌കാര നേട്ടം.
Read Also : ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ആൽബത്തിന് അവാർഡ്..!
2024 ഗ്രാമിയില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കി സീസ (SZA) എന്നറിയപ്പെടുന്ന സൊളാന ഇമാനി റോവ് (Solána Imani rove). പോപ് ഡുവോ അല്ലെങ്കില്‍ ഗ്രൂപ്പ് പെര്‍ഫോമന്‍സ്, മികച്ച ആര്‍ആന്‍ഡ്ബി ഗാനം, അര്‍ബന്‍ കണ്ടമ്പററി ആല്‍ബം തുടങ്ങി ഒമ്പത് പുരസ്‌കാരങ്ങളാണ് സീസ സ്വന്തമാക്കിയത്.
Story highlights : AR Rahman appreciates the Grammy Award winners