50 സ്റ്റീൽ ബാറുകളിൽ 58 അനശ്വര കഥാപാത്രങ്ങൾ; നിസാർ ഇബ്രാഹിം ഒരുക്കിയ മമ്മൂട്ടി ശിൽപം വൈറലാകുന്നു

February 19, 2024

50 സ്റ്റീൽ ബാറുകൾ ഉപയോ​ഗിച്ച് മമ്മൂട്ടിയുടെ ശിൽപമൊരുക്കി കലാകാരൻ നിസാർ ഇബ്രാഹിം. മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയമായ 58 കഥാപാത്രങ്ങൾ ആലേഖനം ചെയ്ത ഈ അനാർമോർഫിക് ആർട്ട് ഇൻസ്റ്റലേഷൻ ശ്ര​ദ്ധനേടുകയാണ്. 35 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയും 40 സെന്റീമീറ്റർ ഉയരവുമുള്ള ശിൽപത്തിന് 15 കിലോ​ഗ്രാം ഭാരമുണ്ട്. ( Mammootty’s Anamorphic Installation by Nisar Ibrahim )

‘ഭ്രമയുഗം ഒരു ചരിത്രമാകുമെന്നും, ആ ചരിത്രനേട്ടത്തിനൊപ്പം മമ്മൂക്കക്ക് അവിസ്മരണീയമായ എന്തെങ്കിലും സമ്മാനിക്കണമെന്ന ആഗ്രഹമാണ് ഇതിലേക്ക് എത്തിച്ചത്. 50 സ്റ്റീൽ ബാറുകളിൽ 58 കഥാപാത്രങ്ങൾ’ – എന്ന ക്യാപ്ഷനോടെയാണ് നിസാർ ശിൽപത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ശിൽപത്തിൻ്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയത്.

‘മമ്മൂക്കയ്ക്കുള്ള എൻ്റെ ട്രിബ്യൂട്ടാണ് ഈ വർക്ക്. മലയാള സിനിമയുടെ മാറ്റത്തിന് മമ്മൂക്ക നൽകിയ സംഭാവനകളും നാം ഓർക്കേണ്ടതുണ്ട്. അദ്ദേഹത്തിൻ്റെ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് ശിൽപത്തിൻ്റെ ഓരോ ഭാ​ഗത്തും ആലേഖനം ചെയ്തിട്ടുള്ളത്. മമ്മൂക്കയ്ക്ക് ഇത് സമ്മാനമായി കൊടുക്കാനും സാധിച്ചുവെന്നും നിസാർ ഇബ്രാഹിം പറഞ്ഞു.

Read Also : രാവിലെ പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറലായി ഫഹദിന്റെ അപരൻ

തൃശ്ശൂർ പട്ടേപ്പാടം സ്വദേശിയായ നിസാർ ഇബ്രാഹിം, ദുബായിൽ ഇന്റീരിയർ ഡിസെെനറായി ജോലി ചെയ്യുകയാണ്. നേരത്തെയും നിരവധി
ആർട്ട് വർക്കുകളിലൂടെ ആ​ഗോളതലത്തിൽ ശ്രദ്ധ നേടിയ കലാകാരനാണ് നിസാർ.

Story highlights : Mammootty’s Anamorphic Installation by Nisar Ibrahim