പരീക്ഷയ്ക്ക് മുൻപ് മറ്റൊരു ‘പരീക്ഷണം’; ആശങ്കയുടെ മണിക്കൂറിൽ ദിയയ്ക്ക് പൊലീസിന്റെ സ്നേഹക്കരുതൽ..!
എസ്എസ്എൽസി പൊതു പരീക്ഷയ്ക്കയുടെ ഹാള്‍ടിക്കറ്റ് എടുക്കാന്‍ മറന്ന വിദ്യാര്‍ഥിനിയ്ക്ക് തുണയായി കേരള പൊലീസ് ജീവനക്കാരൻ. പരീക്ഷ തന്നെ നഷ്ടമായക്കുമെന്ന ഭയന്നത്താൽ റോഡരികിൽ നിന്ന് കരഞ്ഞ പെൺകുട്ടിയെ സമയത്തിന് 10 മിനുട്ട് മുമ്പ് സ്കൂളിലെത്തിച്ച ജീവനക്കാരന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്. നെന്മാറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി, എലവഞ്ചേരി തെക്കുമുറി ഹൗസില്‍ സി. ജനാര്‍ദനന്റെ മകള്‍ ജെ. ദിയയ്ക്കാണ് പൊലീസുകാരന്റെ സമയോചിത ഇടപെടലിനെ തുടർന്ന് പരീഷ എഴുതാനായത്. പാലക്കാട് ജില്ല പൊലീസ് ആസ്ഥനത്തെ ഡ്രൈവറും ചിറ്റൂര്‍ വിളയോടി സ്വദേശിയുമായ എസ്. സുഭാഷാണ് ആ നല്ല മനസിന് ഉടമ. ( Police officer helped a student who forgot her Hall ticket )
സംഭവം ഇങ്ങനെ.. ഇന്നലെ നടന്ന ഐടി പൊതു പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ദിയ. സ്കൂളിലേക്ക് പോകുന്ന വഴിമധ്യേയാണ് ഹാൾടിക്കറ്റ് എടുക്കാൻ മറന്ന കാര്യം അറിയുന്നത്. ഇതോടെ പരിഭ്രാന്തിയിലായ ദിയ സമീപത്തെ ഒരു കടയിൽ കയറി വീട്ടിലേക്ക് വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഭയത്താൽ ദിയ കരയാൻ തുടങ്ങി. പരീക്ഷയുടെ സമയം അടുത്തതിനാൽ വീട്ടിൽ പോയി ഹാൾടിക്കറ്റ് എടുത്ത് സമയത്തിന് തിരികെ വരാൻ കഴിയില്ല എന്നതായിരുന്നു പ്രധാനകാരണം.
ഈ സമയത്താണ് അതിലൂടെ ജോലിക്ക് പോകുകയായിരുന്ന സുഭാഷ് കുറച്ചു സാധനങ്ങൾ വാങ്ങാനായി ആ കടയിൽ കയറിയത്. ഈ സമയത്താണ് ദിയ കരയുന്നത് സുഭാഷിന്റെ ശ്രദ്ധയിൽപെട്ടത്. ഇതോടെ കാര്യമന്വേഷിച്ച സുഭാഷ് ദിയയെ എലവഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെനിന്നും ഹാള്‍ ടിക്കറ്റ് എടുത്ത് പരീക്ഷയ്ക്ക് 10 മിനുട്ട് മുമ്പായി ദിയയെ നെന്മാറ ഗേള്‍സ് സ്കൂളില്‍ എത്തിക്കുകയായിരുന്നു. 9.30ന് ആയിരുന്നു പരീക്ഷ ആരംഭിക്കുന്നത്.
Story highlights : Police officer helped a student who forgot her Hall ticket