“കരിയർ അവസാനിപ്പിക്കാൻ സമയമായിട്ടില്ല”; ഭാവി പദ്ധതികളെ കുറിച്ച് ഷാരൂഖ് ഖാൻ!
അടുത്തിടെ ദുബായിൽ നടന്ന ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ പങ്കെടുത്ത ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ സംഭാഷണങ്ങൾക്കിടയിൽ തൻ്റെ മനസ് തുറന്നു. ആഗോള വേദിയിൽ സംസാരിക്കുമ്പോൾ, ഖാൻ തൻ്റെ ബോളിവുഡ് യാത്ര മുതൽ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തതും സിനിമയിൽ നിന്ന് വിരമിക്കുന്നതുൾപ്പടെ നിരവധി കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. (Shah Rukh Khan on retirement plans)
പ്രേക്ഷകരെ തൻ്റെ മുൻഗണന ആക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും മികച്ച വിശദീകരണമാണ് ഷാരൂഖ് നൽകിയത്. താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള സിനിമകൾ മാത്രമാണ് ഒരു കാലത്ത് ചെയ്തിരുന്നത്. പ്രേക്ഷകർ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് താൻ സ്നേഹവും പ്രതീക്ഷയും കൊടുക്കുന്നതാണ് പ്രേക്ഷകർക്ക് ഇഷ്ടമെന്ന് തിരിച്ചറിഞ്ഞെന്നും അതുതന്നെ അവർക്ക് തിരികെ നല്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
Read also: “എനിക്ക് അവനെ ഒരുപാട് ഇഷ്ടപ്പെട്ടു”; നസ്ലെനെ അഭിനന്ദിച്ച് പ്രിയദർശൻ!
തൻ്റെ കരിയറിൽ ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ, ഇനി ഒരിക്കലും പ്രതീക്ഷ നൽകാത്ത സിനിമ ചെയ്യില്ലെന്നായിരുന്നു താരം മറുപടി നൽകിയത്. ലോകത്തിൽ ആവശ്യത്തിലധികം ദുഖമുണ്ട്. അതുകൊണ്ട് പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ പ്രേക്ഷകരിൽ എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
I just got to know that haters won’t be able to sleep next 35 years because of what @iamsrk said. pic.twitter.com/GjwKubIniD
— Semsem (@Aasmaaa_akk) February 14, 2024
2023-ൽ ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ മാത്രം സമ്മാനിച്ച താരം, സിനിമയിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ചും പരാമർശിച്ചു. “എനിക്ക് എൻ്റെ കരിയർ അവസാനിപ്പിക്കണം. എന്നാൽ അതിന് സമയമായിട്ടില്ല. എനിക്കിനിയും കുറഞ്ഞത് 35 കൊല്ലമെങ്കിലും മുന്നോട്ട് പോകാനുണ്ട്. ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന ഒരു സിനിമ ചെയ്യാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അത് സംഭവിച്ച് കഴിഞ്ഞാൽ, പിന്നെ ഇതുപോലൊരു വലിയ വേദിയിൽ എന്തുകൊണ്ട് നിങ്ങൾ അത്തരമൊരു സിനിമ ചെയ്തില്ല എന്ന ചോദ്യം ആരും എന്നോട് ചോദിക്കില്ല. കാരണം ആ സിനിമ എന്നെ മറികടക്കുന്നതായിരിക്കും” അദ്ദേഹം പറഞ്ഞു.
Story highlights: Shah Rukh Khan on retirement plans