രണ്ടാഴ്ച തുടർച്ചയായി മലയാള സിനിമ കാണുന്നതിന്റെ എഫക്ട്- രസകരമായ റീലുമായി വിദ്യ ബാലൻ
മലയാളിയെങ്കിലും വിദ്യ ബാലന്റെ ഭാഗ്യം തെളിഞ്ഞത് ബോളിവുഡിൽ ആയിരുന്നു. മോഹൻലാലിനൊപ്പം ആദ്യ സിനിമയിൽ വേഷമിട്ടെങ്കിലും ചിത്രം പാതി വഴിയിൽ മുടങ്ങി. പിന്നീട് വിദ്യ ബാലനെ ബോളിവുഡ് താരറാണിയായാണ് മലയാളികൾ കണ്ടത്. ജൽസ, ഷേർണി എങ്ങെനെ ചിത്രങ്ങളിലാണ് വിദ്യ ബാലൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. സമൂഹമാധ്യമങ്ങളിൽ വളരെയേറെ സജീവമായ വിദ്യ ബാലൻ ഇപ്പോഴിതാ,തന്റെ വേരുകളിലേക്ക് ഒരു മടക്കയാത്ര നടത്തുകയാണ്.
‘മൂക്കില്ലാ രാജ്യത്ത്’ എന്ന ഹിറ്റ് ചിത്രത്തിലെ ഡയലോഗ് വളരെ രസകരമായി അവതരിപ്പിക്കുകയാണ് നടി. ഹൃദ്യമായ ഒരു കുറിപ്പിനൊപ്പമാണ് വിദ്യ ബാലൻ വിഡിയോ പങ്കുവെച്ചത്. ‘കഴിഞ്ഞ രണ്ടാഴ്ചയായി മലയാളം സിനിമകൾ ഭ്രാന്തമായി കാണുന്നു… അതിനാൽ ഇത് എൻ്റെ വേരുകളിലേക്കുള്ള എൻ്റെ രസകരമായ സംബോധനയാണ്’- വിദ്യ ബാലൻ കുറിക്കുന്നു.
അതേസയം, ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് മലയാളിയായ വിദ്യ ബാലൻ. ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിലൊരാൾ കൂടിയായ വിദ്യ ബാലനെ തേടി മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. കേരളത്തിലും വിദ്യ ബാലന് ആരാധകർ ഏറെയാണ്. മലയാളി എന്ന വേര് പാലക്കാടൻ മണ്ണിലൂടെയാണ് വിദ്യ നിലനിർത്തുന്നത്. ആ സ്നേഹം മലയാളികൾ സമ്മാനിക്കാറുമുണ്ട്.
Read also: ബബൂൺ ജാക്ക്; സിഗ്നൽമാനായി ഒമ്പത് വർഷം ട്രെയിനുകൾ നിയന്ത്രിച്ച കുരങ്ങൻ..!
ബോളിവുഡ് ചിത്രങ്ങളാണ് വിദ്യയ്ക്ക് അംഗീകാരങ്ങളും പ്രശസ്തിയും നൽകിയതെങ്കിലും നടിയുടെ ആദ്യ ചിത്രം ഒരു മലയാള സിനിമയായിരുന്നു. ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തു വന്ന ‘ചക്രം’ ആയിരുന്നു വിദ്യ ബാലൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്ന ചിത്രം. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് ചിത്രം നടക്കാതെ വരുകയും ലോഹിതദാസ് പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രം പുറത്തിറക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മാത്രമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. വിദ്യ അതിന് ശേഷം ഹിന്ദിയിൽ തിരക്കുള്ള നടിയായി മാറുകയും ചെയ്തിരുന്നു.
Story highlights- vidhya balan’s ode to malayalam cinema