ഫ്രിഡ്ജിലും ഓവനിലും രൂക്ഷഗന്ധം? അകറ്റാന്‍ ഇതാ, മാർഗങ്ങൾ

February 2, 2024

ഫ്രിഡ്ജ് വീടുകളിൽ ഏറ്റവുമധികം ആവശ്യമുള്ള ഒന്നായി മാറിയിരിക്കുന്നു. എന്നാൽ, ഉപയോഗിക്കുന്നു എന്നല്ലാതെ അത് പരിപാലിക്കാൻ ആളുകൾക്ക് പലർക്കും കൃത്യമായ ധാരണയില്ല. ഇക്കാരണം കൊണ്ട് മിക്കപ്പോഴും ഫ്രിഡ്ജ് തുറക്കുമ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവിക്കേണ്ടി വരും. ഫ്രിഡ്ജിലെ രൂക്ഷഗന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിചയപ്പെടാം.

ഫ്രഡ്ജിനുള്ളിലെ താപനിലയുടെ കാര്യം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രൂക്ഷഗന്ധത്തെ അകറ്റാം. എപ്പോഴും ഫ്രിഡ്ജിനുള്ളിലെ താപനില നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ സാധനങ്ങള്‍ വലിച്ചുവാരി വയ്ക്കാതെ കൃത്യമായി അടുക്കി വേണം ഫ്രിഡ്ജില്‍ വയ്ക്കാന്‍. ഇറച്ചിയും മീനും എല്ലാം ഫ്രീസറിലാണ് വയ്‌ക്കേണ്ടത്. പച്ചക്കറികള്‍ പ്രത്യേക കവറിലാക്കി ഫ്രിഡ്ജിന്റെ ഏറ്റവും താഴ്ഭാഗത്ത് വയ്ക്കാനും ശ്രദ്ധിക്കുക. അതുപോലെ ഒരുപാട് സാധനങ്ങള്‍ ഒരുപാട് ദിവസങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.

ഫ്രിഡ്ജില്‍ വയ്ക്കുന്ന പഴങ്ങളും പച്ചക്കറികളും ഒക്കെ ഇടയ്ക്കിടെ പരിശോധിക്കുന്നതും നല്ലതാണ്. കേടായ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രൂക്ഷ ഗന്ധത്തിന് കാരണമാകുന്നു. ഫ്രിഡ്ജില്‍ നാരങ്ങ സൂക്ഷിക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നു.

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗമാണ് ബേക്കിങ് സോഡ. ചൂടുവെള്ളത്തില്‍ അല്‍പം ബേക്കിങ് സോഡ മിക്‌സ് ചെയ്തതിന് ശേഷം അതുപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ അല്‍പം ബേക്കിങ് സോഡ ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.

Read also: കൽപന ചൗള ആകാശസീമയുടെ അനന്തതയില്‍ ലയിച്ചിട്ട് 21 വര്‍ഷങ്ങൾ..!

അതേസമയം ഓവനിലും ഇതേ അവസ്ഥയാണ്. ദുർഗന്ധമായാൽ പിന്നെ തുറക്കാൻ സാധിക്കില്ല. മീനും, ഇറച്ചിയുമൊക്കെ വെച്ചതിന് ശേഷമാണ് ഓവനിൽ ഇങ്ങനെ ദുർഗന്ധം ഉണ്ടാകുന്നത്. അതിനു ഒരു ഗ്ലാസ് ബൗളിൽ വെള്ളമെടുത്ത് അതിൽ നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് ഓവനിൽ 10 മിനിറ്റ് വെച്ച് തിളപ്പിക്കുക. ഈ തിളച്ച നീരാവി എല്ലായിടത്തും എത്തും. അതോടെ ഓവൻ തുടച്ച് ക്‌ളീനാക്കാനും നാറ്റം അകറ്റാനും എളുപ്പമാകും.

Story highlights-Ways to Remove Bad Odors and Keep a Clean Refrigerator and oven