ആടുജീവിതം ട്രെയിലറിൽ ഏറെ വിസ്മയിപ്പിച്ച ആ ഷോട്ട്; ചിത്രീകരണസമയത്തെ ഓർമകളുമായി പൃഥ്വിരാജ്
പൃഥ്വിരാജിന്റെ കരിയറിലെ വമ്പൻ ചിത്രമാണ് റിലീസിനൊരുങ്ങുന്ന ആടുജീവിതം. നജീബ് എന്ന കഥാപാത്രമായിട്ടുള്ള പൃഥ്വിരാജിന്റെ പരകായ പ്രവേശം തന്നെയാണ് ബ്ലെസി ചിത്രത്തിന്റെ ഹൈലൈറ്റ്. ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജോർഡൻ അടക്കമുള്ള വിദേശരാജ്യങ്ങളിലെ വളരെ സാഹസികമായിട്ടാണ് ആടുജീവിതം ചിത്രീകരിച്ചിട്ടുള്ളത്. ( Aadujeevitham hero Prithviraj about shooting )
കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. അന്നുമുതൽ തന്നെ പ്രേക്ഷകരിൽ നിന്നും ഉയർന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പ്രഥ്വിരാജ്. ആടുജീവിതത്തിലെ ഒരു മനോഹരമായ ഷോട്ടിനെ കുറിച്ചായിരുന്നു എല്ലാവർക്കും അറിയേണ്ടത് എന്ന മുഖവരയോടെയാണ് പൃഥ്വിരാജ് വെളിപ്പെടുത്തൽ നടത്തിയത്. ഒട്ടകത്തിന്റെ കണ്ണിലെ റിഫ്ലക്ഷനെ കുറിച്ചായിരുന്നു പ്രതികരണം.
ഒരു മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഒട്ടകത്തിന്റെ കണ്ണിലെ റിഫ്ലക്ഷൻ ചിത്രീകരിച്ചത്. ചിത്രത്തിൽ ഞാൻ മൃഗങ്ങളോട് യാത്ര പറയുന്ന ഒരു രംഗമുണ്ട്. അത് ഷൂട്ട് ചെയ്തപ്പോൾ ഒട്ടകങ്ങൾക്ക് താൻ ഭക്ഷണം നൽകുന്നുണ്ട്. ഞങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനാണ് അപ്പോൾ എനിക്കൊപ്പം ഉള്ളത്. ഭക്ഷണം നൽകി ഞാൻ പോകുകയാണെന്ന് പറയുമ്പോൾ ഒട്ടകത്തിന്റെ ഒരു സജഷനിൽ, എന്റെ ഷോട്ട് എടുക്കുകയാണ്. കഴിച്ചുകൊണ്ടിരുന്ന ഒട്ടകം പെട്ടെന്ന് എഴുന്നേറ്റ് തന്നെ നോക്കി. അതുകൊള്ളാം ഇനി ഒട്ടകത്തിന്റെ റിയാക്ഷനെടുക്കാമെന്ന് സംവിധായകൻ ബ്ലസി അഭിപ്രായപ്പെട്ടു. ഏതാണ്ട് വൈകുന്നേരം നാല് മണിക്കാണ് തന്റെ ഷോട്ടെടുത്തത്. അതേ ലൈറ്റ് കിട്ടാൻ എത്രയോ ദിവസങ്ങൾ ഞങ്ങളുടെ ഷൂട്ടിംഗ് നിർത്തി ക്യാമറയുമായിട്ട് ഒട്ടകത്തിന്റെ ഷോട്ട് എടുക്കാൻ പോയിട്ടുണ്ട്. ഒടുവിൽ ഏഴോ എട്ടോ ദിവസത്തിന്റെ പരിശ്രമത്തിന് ശേഷമാണ് കണ്ണിലെ റിഫ്ലക്ഷൻ കിട്ടിയിരിക്കുന്നത്. അത് അഭിമാനവും ഭാഗ്യവുമായി കരുതുന്നുവെന്നും പറയുന്നു പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Read Also: ഫ്രെയിമുകളും അഭിനയമികവും ഒരുപോലെ മികവോടെ; വിസ്മയമായി ‘ആടുജീവിതം’ ട്രെയ്ലർ
ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ബ്ലെസിയാണ് ‘ആടുജീവിതം’ സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഈ വേഷത്തിനായി ശരീരഭാരം കുറച്ച് രൂപാന്തരം വരുത്തിയത് ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷത്തിലധികം ചിത്രത്തിന്റെ നിർമ്മാണം നീണ്ടുപോയിരുന്നു. എആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രവർത്തകർ. സുനിൽ കെ എസാണ് ഛായാഗ്രാഹണം നിർവഹിച്ചിട്ടുള്ളത്.
Story highlights : Aadujeevitham hero Prithviraj about shooting