‘പ്രീ- ലവ്‌ഡ്‌’; സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങൾ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യ നായർ

March 30, 2024

അടുത്തിടെ ഏറെ ചർച്ചയായ ഒന്നായിരുന്നു നവ്യ നായരുടെ ‘പ്രീ- ലവ്‌ഡ്‌’ എന്ന സംരംഭം. ഒരുവട്ടം മാത്രം ഉടുത്ത സാരികൾ വിൽപ്പനയ്ക്ക് വയ്ക്കുകയായിരുന്നു നടി. കേരളത്തിൽ അത്ര സുപരിചിതമല്ലാത്ത ഈ വിപണനം സമ്മിശ്ര അഭിപായങ്ങൾ നേടിയിരുന്നു. എന്നാൽ, ആ സാരികൾ വിട്ട തുകയിൽ നിന്നും ഗാന്ധിഭവനിലേക്ക് സമ്മാനങ്ങൾ വാങ്ങി നൽകിയിരിക്കുകയാണ് നവ്യ നായർ. ഇതോടെ വിമർശിച്ചവരും നടിയ്ക്ക് കയ്യടിക്കുകയാണ്.

ഒരു തവണ മാത്രം ഉടുത്തതോ, വാങ്ങിയിട്ട് ഒരുതവണ പോലും ഉപയോഗിക്കാൻ കഴിയാതെ പോയതോ ആയ സാരികളാണ് നടി പ്രീ- ലവ്‌ഡ്‌ എന്ന പേരിൽ പങ്കുവെച്ചത്. ‘പ്രീ- ലവ്‌ഡ്‌ ബൈ നവ്യ നായർ’ എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജിൽ കൂടെയായിരുന്നു വില്പന നടന്നത്. ആദ്യം മെസ്സേജ് ചെയ്യുന്നവർക്കായിരുന്നു സാരി ലഭിക്കുന്നത്. എന്തായാലും ഈ തുകയിൽ നിന്നും സമ്മാനങ്ങൾ വാങ്ങി ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സമ്മാനങ്ങളുമായി നടി നേരിട്ടെത്തി.

പത്തനാപുരത്തെ അന്തേവാസികൾക്ക് പുതുവസ്ത്രം വാങ്ങുന്നതിനായാണ് നടി തുക വിനിയോഗിച്ചത്. കുടുംബസമേതം എത്തി നവ്യ അത് എല്ലാവർക്കും സമ്മാനിച്ചു. 1300 അംഗങ്ങളുള്ള ഗാന്ധിഭവനിലെ സ്‌കൂളിന്റെ ബ്രാൻഡ് അംബാസഡർ ആകണമെന്ന ആവശ്യവും നവ്യ സ്വീകരിച്ചു.

Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

അതേസമയം, മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ തിരികെയെത്തി സജീവമായിരിക്കുകയാണ് നടി.

Story highlights- Navya Nair bought gifts for gandhibhavan with the money from the sale of the saree