‘അഭിമാനത്തോടെ എൻ്റെ ആന്റി പത്മിനി അമ്മ’- ന്യൂയോർക്ക് നഗരത്തിലെ നൃത്ത ഓർമ്മകളിൽ ശോഭന

March 8, 2024

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും നർത്തകിയുമാണ് ശോഭന. നടി എന്നതിനേക്കാൾ നർത്തകിയായി അറിയപ്പെടാനാണ് ശോഭനയും ആഗ്രഹിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും നൃത്തവേദിയിലെ പ്രമുഖ സാന്നിധ്യമാണ് ശോഭന. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ നൃത്ത- സിനിമാ ഓർമ്മകൾ പതിവായി പങ്കുവയ്ക്കാറുണ്ട് ശോഭന. ഇപ്പോഴിതാ, വർഷങ്ങൾക്ക് മുൻപ്, ന്യൂയോർക്കിൽ നടത്തിയ ഒരു നൃത്ത പ്രകടനത്തിന്റെ ഓർമ്മ പങ്കുവയ്ക്കുകയാണ് താരം.

ആന്റി പത്മിനിക്കും നടി ഗൗതമിക്കും ഒപ്പമുള്ള ചിത്രമാണ് ശോഭന പങ്കുവയ്ക്കുന്നത്. ‘അഭിമാനത്തോടെ എൻ്റെ ആന്റി പത്മിനി അമ്മ’ എന്ന കുറിപ്പിനൊപ്പമാണ് ന്യൂയോർക്ക് ഓർമ്മ ശോഭന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശോഭനയുടെ വേരുകൾ നൃത്തത്തിൽ നിന്ന് പിന്തുടർന്നതാണെങ്കിലും ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തയായ അഭിനേതാവായാണ് പ്രേക്ഷകർ അന്നും ഇന്നും ശോഭനയെ തിരിച്ചറിയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ശോഭന എപ്പോഴും നൃത്തത്തിനായി ജീവിക്കുന്ന വ്യക്തിയാണ്.

Read also: സ്ത്രീസമത്വ അവബോധമുറപ്പിക്കാൻ കൈകോർക്കാം; ട്വന്റിഫോറും ഫ്ലവേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന പിങ്ക് മി‍ഡ്നൈറ്റ് റൺ ഇന്ന്

അതേസമയം, ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ് സിനിമകളിൽ സജീവമായിരുന്നു ശോഭന. മലയാളത്തിലും തമിഴിലുമായി നല്ല സിനിമകളുടെ ബാഹുല്യം ഉണ്ടായിരുന്നതിനാൽ എൺപതുകളിൽ എല്ലാവരുടെയും എന്നത്തേയും ഇന്നത്തെയും സ്വപ്നലോകമായ ബോളിവുഡ് സിനിമകളിൽ അഭിനയിക്കാൻ ശോഭന ആഗ്രഹിച്ചിരുന്നില്ല. മാധുരി ദീക്ഷിതിന്റെ ഒരു സിനിമ കണ്ടപ്പോൾ തനിക്ക് ആ വേഷം ചെയ്യാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്നുമാത്രമേ ആഗ്രഹിച്ചിട്ടുള്ളു എന്നും അല്ലാതെ ഹിന്ദി സിനിമകളിൽ അഭിനയിക്കാനുള്ള ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ല എന്നും നടി വളരെമുമ്പ് തന്നെ പങ്കുവെച്ചിരുന്നു. പിന്നീട് മൂന്നു ഹിന്ദി സിനിമകളിൽ നടി അഭിനയിച്ചു.

Story highlights- shobhana about her throwback newyork dance performance