മരണക്കിടക്കയിൽ നിന്നും യുവതി പ്രതിശ്രുതവരനെഴുതി; ‘പോകൂ, ജീവിതം ആസ്വദിക്കൂ, നീയത് അർഹിക്കുന്നു’
പ്രിയപ്പെട്ട ഒരാളെ മരണം കവർന്നെടുത്ത ശേഷം അയാൾ നമുക്കായി കുത്തിക്കുറിച്ച ഒരു കുറിപ്പ് വായിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിച്ചുണ്ടോ..? അങ്ങനെയൊരു എഴുത്ത് വായിക്കാനിടയായാൽ അത് ഓർമകളുടെ മനസിനെ പിടിച്ചുലയ്ക്കുന്ന വേദനകളുടെയും റോളർകോസ്റ്റ് യാത്ര പോലെയായിരിക്കും. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ( Woman battling cancer writes final message to fiance )
അത്യപൂർവമായ കാൻസർ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടിരുന്ന സമയത്ത് തന്റെ പ്രതിശുധ വരനായി എഴുതിയതാണ് ആ വാക്കുകൾ. ബ്രിട്ടനിൽ നിന്നുള്ള 25-കാരി ഡാനിയേല താക്ക്റെയാണ് മരണം തേടിയെത്തുന്നതിന് മുമ്പായി പ്രിയപ്പെട്ടവർക്കായി തന്റെ അവസാന സന്ദേശം എഴുതിയത്. ഹൃദയഭേദകമായ ആ കുറിപ്പ് അവളുടെ മരണശേഷം കുടുംബം ലിങ്ക്ഡ് ഇനിൽ പോസ്റ്റ് ചെയ്തതോടെയാണ് വലിയ രീതിയിൽ ചർച്ചയായത്.
ചെറുപ്രായത്തിൽ തന്നെ തേടിയെത്തിയ അത്യപൂർവ രോഗാവസ്ഥയെ കുറിച്ചും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളുമെല്ലാം കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് ഡാനിയേല. എങ്കിലും താൻ തോറ്റ് പിൻമാറാൻ ഒരുക്കമായിരുന്നില്ലെന്നും ജീവിതത്തിലെ എല്ലാ ചെറിയ നിമിഷങ്ങളെയും ആഘോഷമാക്കുകയായിരുന്നു. തനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും തന്റെ കാമുകനോട് നന്ദി അറിയിച്ചാണ് യുവതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
‘നിങ്ങൾ ഈ കുറിപ്പ് വായിക്കുമ്പോൾ കാൻസറിനോടുള്ള പോരാട്ടത്തിനൊടുവിൽ ഞാൻ മരണപ്പെട്ടിട്ടുണ്ടാകും. എനിക്കുവേണ്ടി എന്റെ കുടുംബമാണ് അവസാന സന്ദേശം പങ്കുവയ്ക്കുന്നത്. ആദ്യമായി ഒരു കാര്യം വ്യക്തമാക്കാം, എല്ലാ അർബുദങ്ങൾക്കും നമ്മുടെ ജീവിതശൈലി കാരണമാകില്ലെന്ന് ഞാൻ പറയാനാഗ്രഹിക്കുന്നു. ചില സാഹചര്യങ്ങളിൽ, ജനിതകകാരണങ്ങളും ദൗർഭാഗ്യകരമായ മറ്റു കാരണങ്ങളുമെല്ലാം അതിലേക്ക് നയിക്കാനിടയാകും. എന്റെ കാര്യത്തിൽ, ഞാൻ വളരെ ആരോഗ്യത്തോടെയും ജീവിതം നയിച്ചിട്ടും എന്റെ പിത്തരസനാളികളിൽ അർബുദം ബാധിച്ചു. എന്റെ നിയന്ത്രണത്തിലുള്ള യാതൊന്നും അതിന് കാരണമായിരുന്നില്ല. പിന്നീടൊരിക്കലും എന്റെ ജീവിതം പഴയ പോലെയായില്ല.
രോഗത്തെക്കുറിച്ച് വിഷമിച്ചിരിക്കാതെ എല്ലാ നിമിഷവും ആസ്വദിക്കാനാണ് ഞാൻ തീരുമാനിച്ചത്. നമുക്കെന്ത് സംഭവിക്കുമെന്ന കാര്യം നിയന്ത്രിക്കാനാവില്ല, പക്ഷേ എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിലാണ്. ഞാൻ ഒരിക്കലും സങ്കടപ്പെടാൻ നിന്നില്ല. എനിക്ക് ബാക്കിയുള്ള ജീവിതം ഞാൻ ആസ്വദിക്കുകയായിരുന്നു. ജീവിതത്തിലെ എല്ലാ കൊച്ചു കൊച്ചു സന്തോഷങ്ങളും ആഘേഷിക്കണമെന്നാണ് ഞാനെപ്പോഴും പറയുകയും വിശ്വസിക്കുകയും ചെയ്തിട്ടുള്ളത്.
നിങ്ങൾക്ക് സന്തോഷം നൽകുന്ന എല്ലാ കാര്യങ്ങളും ചെയ്യുക, ജീവിതത്തിന്റെ സന്തോഷം നിങ്ങളിൽ നിന്ന് എടുത്തുകളയാൻ ആരെയും അനുവദിക്കരുത്. എന്റെ ജീവിതത്തെ ഞാനത്രയും സ്നേഹിച്ചിരുന്നു. എന്റെ ജോലി ഇഷ്ടമായിരുന്നു, കാമുകനെയും കുടുംബത്തെയും സുഹൃത്തുക്കളെയും വളർത്തുപട്ടിയെയും ഞാൻ വളരെയധികം സ്നേഹിച്ചിരുന്നു. ഞങ്ങൾ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വീടും ഞങ്ങളുടെതായി സ്വപ്നംകണ്ട ഭാവിയുമെല്ലാം. എല്ലാവർക്കും നന്ദി’
Read Also : “ദയവായി എനിക്കൊരു ശുഭയാത്ര ആശംസിക്കരുത്”; ദയാവധത്തിന് മുൻപ് യുവതി കുറിച്ച വരികൾ!
കാമുകൻ ടോമിന് പ്രത്യേക കുറിപ്പോടെയാണ് ഡാനിയേലയുടെ കുറിപ്പ് അവസാനിക്കുന്നത്. ‘അവസാനമായി, എന്റെ പ്രിയപ്പെട്ട, സുന്ദരനായ ടോമിനോട്, ഞാൻ നിന്നെ സ്നേഹിക്കുന്നു, എപ്പോഴും സ്നേഹിക്കും. എന്നെ പിന്തുണച്ചതിനും എന്റെ ജീവിതത്തിൽ വളരെയധികം സ്നേഹവും സന്തോഷവും നൽകിയതിന് നന്ദി. ഇപ്പോൾ തന്നെ ജീവിതം ആസ്വദിക്കൂ, നിങ്ങൾ അത് അർഹിക്കുന്നു’. സാമൂഹികമാധ്യമങ്ങളിൽ വളരെ വേഗമാണ് ഡാനിയേലയുടെ ഈ സന്ദേശം വൈറലായത്.
Story highlights : Woman battling cancer writes final message to fiance