രാകേഷ് ശർമയ്ക്ക് പിൻഗാമി; ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയായി ഗോപിചന്ദ്!
ഇന്ത്യയിൽ നിന്ന് ആദ്യം ബഹിരാകാശത്തേക്ക് വിനോദസഞ്ചാരിയായി പോകാൻ ഒരുങ്ങുകയാണ് സംരംഭകനും പൈലറ്റുമായ ഗോപിചന്ദ് തോട്ടകുര. 1984-ല്‍ ഇന്ത്യന്‍ ആര്‍മിയുടെ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയായ ഗോപിചന്ദ്. (Gopichand becomes First Indian to Fly to Space as a Tourist)
ആമസോൺ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യമായ ന്യൂ ഷെപ്പേർഡ്- 25 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ് പേരിൽ ഒരാളാണ് ഗോപിചന്ദ്. ചെറുപ്പം മുതൽ തന്നെ ആകാശത്തോടും പറക്കലിനോടും ഏറെ ഇഷ്ടമുള്ള ആളായിരുന്നു ഗോപിചന്ദ്. ഡ്രൈവിങ്ങ് പഠിക്കുന്നതിനും മുന്നേ അദ്ദേഹം വിമാനം പറത്താനാണ് പഠിച്ചയാളാണ് അദ്ദേഹം.
Read also: ഈ നാട്ടുകാർ ദിവസവും 60 ട്രെയിൻ ടിക്കറ്റുകൾ എടുക്കും; പക്ഷെ ആരും എവിടെയും പോകുന്നില്ല, കാരണമറിയാം
വ്യോമയാന രംഗത്തോടുള്ള താല്പര്യം കൊണ്ടുതന്നെ എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എയറോനോട്ടിക്കല്‍ സയന്‍സിൽ ഗോപിചന്ദ് ബിരുദവും നേടി. സാധാരണ ജെറ്റുകൾക്ക് പുറമെ ബുഷ്, എയറോബാറ്റിക്, സീപ്ലെയിനുകള്, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയും അദ്ദേഹം പറത്താറുണ്ട്. ഒരു അന്താരാഷ്ട്ര മെഡിക്കല്‍ ജെറ്റ് പൈലറ്റായി സേവനം കാഴ്ച വെച്ചയാൾ കൂടെയാണ് ഗോപിചന്ദ്.
നിലവിൽ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഹാര്‍ട്ട്ഫീല്‍ഡ് ജാക്സണ് പ്രിസര്‍വ് ലൈഫ് കോര്‍പ്പ് എന്ന സ്ഥാപനം നടത്തിവരികയാണ് ഗോപിചന്ദ്.
Story highlights: Gopichand becomes First Indian to Fly to Space as a Tourist