ഐടി കോഴ്സുകൾ പഠിക്കാൻ മികച്ച അവസരം ഒരുക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി; അഡ്മിഷൻ ആരംഭിച്ചു
ഐടി മേഖലയിൽ മികച്ചൊരു തൊഴിൽ ലക്ഷ്യമിടുന്നവരാണോ നിങ്ങൾ? അതാത് മേഖലയിൽ അത്യാധുനിക ടെക്നോളജികളിൽ അറിവുണ്ടെങ്കിൽ മാത്രമേ തൊഴിൽ മേഖലയിൽ ശോഭിക്കാൻ സാധിക്കുകയുള്ളു. ഇന്ന് തൊഴിൽ സാധ്യതകൾ ഏറെ വർദ്ധിച്ചുവരുന്ന മേഖലയാണ് ഐടി രംഗം. ഐടി രംഗത്ത് ലോകത്തെവിടെയും ഒരു തൊഴിൽ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക കോഴ്സുകളിലൂടെ അവസരം ഒരുക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കൊച്ചി സാറ്റ്ലൈറ്റ് സെന്റർ. (IIIT Unlock Opportunities for Aspiring IT Professionals)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലൂടെ ഒരു മികച്ച ഐടി പ്രൊഫഷണലാകാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കപ്പെടുന്നത്. ഇന്ത്യ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം, കൊച്ചിയിലുള്ള സാറ്റ്ലൈറ്റ് സെന്ററിൽ തുടങ്ങുന്ന ഐ.ടി രംഗത്തെ നൂതന സാങ്കേതിക കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.
സൈബർ സെക്യൂരിറ്റി, നെറ്റ്വർക്ക് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ കോഴ്സുകളിലേക്കും ഓൺലൈൻ ആയി നടത്തുന്ന എംടെക് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കുമാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പ്ലസ്ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് satcentre.iiitkottayam.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Contact: 6238600937 | 9778425539
Story highlights: IIIT Unlock Opportunities for Aspiring IT Professionals