കാവലിന് റോബോട്ട്, പാസ്പോർട്ട് നിർബന്ധം; നാല് ഏക്കർ മരുഭൂമി വാങ്ങി ‘സ്വകാര്യ രാഷ്ട്രം’ സൃഷ്ടിച്ച് യുവാവ്
മരുഭൂമിയില്‍ ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ അടക്കം നിര്‍മിക്കുന്നത് ഇപ്പോള്‍ പതിവാണ്. എന്നാല്‍ അതില്‍ നിന്നും മരുഭൂമിയില്‍ സ്വന്തമായി ഭൂമി വാങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. യുഎസിലെ യൂട്ടായിലെ ഒരു മരുഭൂമിയിലാണ് ന്യൂയോര്‍ക്ക് സ്വദേശിയായ കലാകാരനായ സാഖ് ലാന്‍ഡ്സ്ബര്‍ഗ്. മരുഭൂമിയില്‍ ഭൂമി വില കൊടുത്ത് വാങ്ങി എന്നതിലുപരി മറ്റൊരു കാര്യമാണ് കൂടുതല്‍ കൗതകമായി തോന്നിയത്. ഈ സ്ഥലത്ത് റിപ്പബ്ലിക് ഓഫ് ‘സാക്കിസ്ഥാന്‍’ എന്ന പേരില്‍ സ്വന്തം രാഷ്ട്രം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. അവിടേക്ക് പ്രവേശിക്കാന്‍ പാസ്പോര്‍ട്ട് വേണം എന്നതും ഏറെ ശ്രദ്ധേയമാണ്. ( New York Man Creates Own Sovereign Nation in Utah )
610 ഡോളര്‍ (ഏകദേശം 50,000 രൂപ) മുടക്കിയാണ് സാഖ് നാല് ഏക്കര്‍ സ്ഥലം വാങ്ങിയത്. വടക്കുപടിഞ്ഞാറന്‍ ബോക്സ് എല്‍ഡര്‍ കൗണ്ടിയില്‍ ഒരു ദശാബ്ദം മുമ്പാണ് സാഖ് ഭൂമി വാങ്ങിയത്. അവിടെയാണ് അദ്ദേഹത്തിന്റെ പരമാധികാര രാഷ്ട്രം നിലകൊള്ളുന്നത്. അദ്ദേഹം ഇതിനകം തന്റെ രാഷ്ട്രത്തിനായി ഒരു പതാക സൃഷ്ടിക്കുകയും അതിന്റെ കാവലിനായി ഒരു റോബോട്ട് സെന്‍ട്രിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങോട്ട് പ്രവേശിക്കാന്‍ ആളുകള്‍ക്ക് പാസ്പോര്‍ട്ട് ആവശ്യമാണ്. തന്റെ വെബ്സൈറ്റില്‍ നിന്നും 40 ഡോളര്‍ മൂല്യമുള്ള പാസ്പോര്ട്ടുകള് സാഖ് നല്കുന്നു. ഇത് ഒരു യഥാര്‍ത്ഥ രാജ്യമായി മാറണം എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് സാഖ് പറയുന്നത്.
കഠിനവും വിജനവുമായ ഈ മേഖലയില്‍ നടപ്പാതയോ മറ്റു സൗകര്യങ്ങളോ ഇല്ല. അടുത്തുള്ള നഗരത്തില്‍ നിന്ന് ഏകദേശം 96 കിലോമീറ്റര്‍ അകലെയാണ് ഈ സ്വകാര്യ രാജ്യം സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സഞ്ചാരികള്‍ അവരുടെ പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്യണം. രാജ്യത്തെ രാഷ്ട്രീയ അപചയമാണ് സ്വന്തമായി ഭൂമി വാങ്ങി അവിടെ ഒരു രാജ്യം ഉണ്ടാക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. രാഷ്ട്രീയക്കാരെക്കാള്‍ നന്നായി സ്വന്തം രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നാണ് സാഖ് പറയുന്നത്.
Read Also : സ്വപ്നം നടത്തിയെടുക്കാൻ വിധിയെ തോൽപ്പിച്ചവൻ; വീൽചെയറിൽ അർണോൾഡ് നേടിയ വിജയങ്ങൾ!
സാഖിസ്ഥാനില്‍ ജലവിതരണം ഇല്ലാത്തതിനാല്‍ ഇവിടെ വീടുകള്‍ പണിയുക എന്നത് അസാധ്യമാണ്. ഭൂമിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഏകദേശം എട്ട് ലക്ഷം രൂപ സാഖ് നിക്ഷേപിച്ചിട്ടുണ്ട്. സാഖിന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ സാഖിസ്ഥാനിലെ താമസക്കാരാണ്. ഒരു കലാ പദ്ധതി എന്ന നിലയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നത്. മരുഭൂമിയായതിനാല്‍ ഇവിടെ കാലാവസ്ഥ അനുകൂലമല്ല. പകല്‍ സമയത്ത് ഉയര്‍ന്ന ചൂടും രാത്രിയില്‍ അതി ശൈത്യവുമാണ്.
Story highlights : New York Man Creates Own Sovereign Nation in Utah