ലേലത്തിൽ ആളുമാറി ടീമിലെത്തി അപമാനിതനായി; ഒടുവിൽ മാച്ച് വിന്നിങ് ഇന്നിങ്സുമായി ശശാങ്കിന്റെ മധുരപ്രതികാരം
കഴിഞ്ഞ ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തിനിടെ ഏറെ അപമാനിതനായ കളിക്കാരന്. പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിങ്സ് ലേലത്തില്‍ വിളിച്ചെടുക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചുപരിചയമുള്ള ആ 32-കാരന് ഏറെ പ്രതീക്ഷയിലായിരുന്നു. മറ്റു ഫ്രാഞ്ചൈസികളില്‍ നിന്ന് കാര്യമായ വെല്ലുവിളിയൊന്നുമില്ലാതെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് പഞ്ചാബ് താരത്തിനായി മുടക്കിയത്. എന്നാല്‍ തൊട്ടുപിന്നാലെ തങ്ങള്‍ക്ക് പിഴവ് പറ്റിയ കാര്യം പ്രീതി സിന്റയും സംഘവും മനസിലാക്കുന്നത്. ഇതോടെ ഞങ്ങള്‍ ഉദ്ദേശിച്ച താരം ഇതല്ലെന്നും ലേലത്തിലെടുത്ത താരത്തെ തിരിച്ചെടുക്കാനാവുമോയെന്ന പഞ്ചാബ് ടീം ഉടമകള്‍ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ലേലം ഉറപ്പിച്ചു കഴിഞ്ഞതിനാല്‍ ഇനി ഒന്നും ചെയ്യാനാകില്ലെന്ന ലേലം നടത്തിയ മല്ലിക സാഗറിന്റെ മറുപടി. ഇതോടെ പൂര്‍ണ തൃപ്തിയില്ലാതെ ആ താരം പഞ്ചാബ് സ്ക്വാഡില്‍ ഇടംപിടിച്ചു. ആളുമാറിയെത്തിയ ശശാങ്ക് സിങ് ഇപ്പോള്‍ ഞ്ചാബ് കിങസിന്റെ രക്ഷകനായി അവതരിച്ചിരിക്കുകയാണ്. ( Shashank singh’s match winning innings )
ലേലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശശാങ്ക് സിങും പഞ്ചാബ് കിങ്സും ഏറെ ട്രോളുകള്‍ക്ക് ഇരയായി. ഇതോടെ നിലവില്‍ ടീമിലെത്തിച്ച ശശാങ്കിനെ തന്നെയാണ് പരിശീലകര്‍ ഉദ്ദേശിച്ചതെന്ന് രീതിയില്‍ പഞ്ചാബ് മാനേജ്മെന്റെ പ്രതികരണവുമായി എത്തി. എന്നാല്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ശശാങ്ക് സിങ് കിട്ടിയ അവസരം ഭാഗ്യമായി കണ്ട് ടീമിന് നന്ദി അറയിച്ചു. ഇത്രയും അപമാനം നേരിട്ട സമയത്തും തന്നില്‍ വിശ്വാസം അര്‍പ്പിച്ച ടീമിന് നന്ദി അറിയിച്ച ശശാങ്ക് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങി.
ഇതോടെ തങ്ങള്‍ക്ക് സംഭവിച്ചത് പിഴവല്ലെന്ന് തെളിക്കണം എന്ന തീരുമാനത്തിലായിരുന്നു ടീം മാനേജ്മെന്റ്. 32-കാരനായ ശശാങ്കിനെ തുടര്‍ച്ചയായ മത്സരങ്ങള്‍ക്കുള്ള ടീമില്‍ അവസരം നല്കി. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരബാദ് ടീമുകള്‍ താരത്തെ ലേലത്തില്‍ സ്വന്തമാക്കിയിരുന്നെങ്കിലും കാര്യമായി അവസരം ലഭിച്ചിരുന്നില്ല. ഒടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്സിലൂടെ എല്ലാ പഴികള്‍ക്കും താരം മറുപടി നല്‍കിയത്.
ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ പഞ്ചാബിന്റെ മുന്‍നിരയ്ക്ക് കാര്യമായി തിളങ്ങനായില്ല. 111 റണ്‍സെടുക്കുന്നതിനിടെ പഞ്ചാബിന്റെ അഞ്ച് മുന്‍നിര ബാറ്റര്‍മാരാണ് കൂടാരം കയറിയത്. ഇടവേളകളില്‍ പഞ്ചാബ് താരങ്ങളുടെ വിക്കറ്റ് പിഴുത ടൈറ്റന്‍സ് താരങ്ങള്‍ മത്സരം കൈപ്പിലിടിയിലാക്കുമെന്ന് തോന്നിപ്പുച്ചു. എ്ന്നാല്‍ ആറാമനായി ശശാങ്ക് ക്രീസിലെത്തിയതോടെ കാര്യങ്ങള്‍ പഞ്ചാബിന് അനകൂലമാകുന്നതിനാണ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ആരാധകര്‍ സാക്ഷിയായത്. അതുവരെ പഞ്ചാബ് ബാറ്റിങ്ങിനെ വിറപ്പിച്ച റാഷിദ് ഖാനും മോഹിത് ശര്‍മയും ശശാങ്കിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മറുവശത്ത് ഇംപാക്ട് പ്ലെയറായി എത്തിയ അശുതോഷ് ശര്‍മയും ആഞ്ഞടിച്ചു.
Read Also : അപകടത്തിൽ കാൽ നഷ്ടപ്പെട്ടു; ശേഷം ഇന്ത്യയുടെ ആദ്യ വനിത ബ്ലേഡ് റണ്ണർ!
ഒടുവില്‍ അവസാന ഓവറിലെ അഞ്ചാം പന്ത് പാഡില്‍ തട്ടി വിക്കറ്റ് കീപ്പറിലേക്ക് പോയതോടെ വിജയറണ്‍സ് ഓടിയെടുത്ത ശേഷം ഡഗൗട്ടിലേക്ക് ചൂണ്ടി നടത്തിയ ആഘോഷത്തില്‍ എല്ലാമുണ്ടായിരുന്നു. ക്രിക്കറ്റില്‍ ഇതുവരെ തിരച്ചടികള്‍ മാത്രം നേരിട്ട ശശാങ്ക് തന്റെ 32-ാം വയസില്‍ മികച്ച മാച്ച് വിന്നിങ് ഇന്നിങ്സുമായി ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്.
Story highlights : Shashank singh’s match winning innings