റിലീസ് ദിനം നൂറിലധികം എക്സ്ട്രാ ഷോകൾ; ചരിത്രം കുറിച്ച് ‘മലയാളി ഫ്രം ഇന്ത്യ’
റിലീസ് ദിനത്തിൽ തന്നെ നൂറിലധികം എക്സ്ട്രാ ഷോകൾ നടത്തി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രം. ഒരു നിമിഷമെങ്കിലും മാറി ചിന്തിക്കാൻ കഴിയുന്നിടത്താണ് ഒരു സിനിമയുടെ വിജയം. അങ്ങനെ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞിരിക്കുകയാണ് ഡിജോ ജോസ് ആന്റണിയുടെ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയ്ക്ക്. (‘Malayalee From India’ bags 100+ Extra Shows on Release Day)
സൂപ്പർ ഹിറ്റ് ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.
Read also: പിടിതരാതെ ‘മലയാളി ഫ്രം ഇന്ത്യ’; ടീസർ പുറത്ത്!
ഛായാഗ്രഹണം: സുദീപ് ഇളമൻ, സംഗീതം: ജെയ്ക്സ് ബിജോയ്, സഹനിർമ്മാതാവ്: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ തോമസ്, എഡിറ്റ് ആൻഡ് കളറിങ്: ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ: അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവൻ, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ: SYNC സിനിമ.
ഫൈനൽ മിക്സിങ്ങ്: രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ: ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ: റഹീം പി എം കെ (ദുബായ്), ഡബ്ബിങ്ങ്: സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്: ഗോകുൽ വിശ്വം, കൊറിയോഗ്രഫി: വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ: ബില്ലാ ജഗൻ, പി ആർ ഓ: മഞ്ജു ഗോപിനാഥ്, ഡിസൈൻ: ഓൾഡ്മങ്ക്സ്, സ്റ്റിൽസ്: പ്രേംലാൽ, വിഎഫ്എക്സ്: പ്രോമിസ്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.
Story highlights: ‘Malayalee From India’ bags 100+ Extra Shows on Release Day