ഇനി കേരള വിഷൻ കേബിൾ നെറ്റ്‌വർക്കിൽ ‘ചാനൽ നമ്പർ 10’ ഫ്‌ളവേഴ്‌സിന് സ്വന്തം!
പ്രിയ പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്,
മലയാളി പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ മറ്റൊരു തലം സമ്മാനിച്ച ഫ്‌ളവേഴ്‌സ് ടിവി വിജയഗാഥ തുടരുകയാണ്. കണ്ട് വന്ന പതിവ് മാതൃകകളെ കാറ്റിൽ പറത്തി ഫ്‌ളവേഴ്‌സ് പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തിച്ച പരിപാടികൾ ഒന്നിനൊന്ന് മികച്ചവയായിരുന്നു. വിജയക്കുതിപ്പിന്റെ ഒൻപതാം ആണ്ടിലും ഫ്‌ളവേഴ്‌സ് കുടുംബത്തിൽ പിറന്നവയ്ക്ക് പകരമായി മറ്റൊന്നും നിരത്തിലില്ലെന്നതും യാഥാർത്ഥ്യം. (Flowers TV becomes channel no 10 in Kerala Vision Cable Network)
യാത്രയിൽ ഞങ്ങൾക്കൊപ്പം നിന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് പ്രധാനപ്പെട്ട ഈ വിവരം അറിയിക്കുകയാണ്. നിങ്ങളുടെ പ്രിയ ചാനൽ ഫ്‌ളവേഴ്‌സ് നാളെ മുതൽ കേരള വിഷൻ കേബിൾ നെറ്റ്‌വർക്കിൽ ചാനൽ നമ്പർ 10-ൽ ആകും ലഭ്യമാകുക. തടസങ്ങളില്ലാതെ നിങ്ങളുടെ പ്രിയ പരിപാടികൾ തുടർന്നും ആസ്വദിക്കാൻ ഈ വിവരം ശ്രദ്ധിക്കുമല്ലോ!
നിങ്ങളുടെ അതിയായ സഹകരണം ഞങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിനും തിളക്കം കൂട്ടുന്നു. മലയാളികളുടെ പ്രിയ പരമ്പരകളായ ഉപ്പും മുളകും, സുരഭിയും സുഹാസിനിയും, സുഖമോ ദേവി, പഞ്ചാഗ്നി, ഹോം എന്നിവയും ടെലിവിഷൻ ഷോകളായ ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി, ടോപ് സിംഗർ, ഇത് ഐറ്റം വേറെ, മ്യൂസിക്കൽ വൈഫ് മെഗാ ഫൈനൽ, സ്റ്റാർ മാജിക് തുടങ്ങിയവ കാണുവാൻ ഫ്‌ളവേഴ്‌സ് ചാനൽ ട്യൂൺ ചെയ്യുക.
Story highlights: Flowers TV becomes channel no 10 in Kerala Vision Cable Network