സോഷ്യൽ മീഡിയയെ ത്രസിപ്പിച്ച് ‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയിലർ

August 10, 2025
Odum Kuthira Chaadum Kuthira Official Trailer out

സിനിമ ആരാധകരെ ആവേശത്തിലാക്കി ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ആവേശം നിറഞ്ഞ ട്രെയിലർ റിലീസ് ചെയ്തു. റൊമാന്റിക് കോമഡി ജോണറിലെത്തിയ ട്രെയിലർ സിനിമ കാണാനുള്ള ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഫഹദ് ഫാസിലിനും കല്യാണി പ്രിയദർശനുമൊപ്പം ലാൽ, മണിയൻ പിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്‌, അനുരാജ് തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്.

ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പാണ് ട്രെയിലർ സമ്മാനിക്കുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സിനിമാസ്വാദകർക്കുള്ള ഓണ സമ്മാനം ആയിരിക്കും.

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു.

Read also- ഫഹദ് ഫാസിൽ, കല്ല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത് – ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ.

പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ, ആർട്ട്‌ ഡയറക്ടർ: ഔസെപ് ജോൺ, കോസ്റ്റും ഡിസൈനർ: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ: നിക്സൻ ജോർജ്, കളറിസ്റ്റ്: രമേശ്‌ സി പി, ലിറിക്സ്: സുഹൈൽ കോയ, പ്രോഡക്ഷൻ കണ്ട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ: ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, VFX: സ്റ്റുഡിയോ ഡിജിബ്രിക്‌സ്, പിആർഒ: എ എസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫി: രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത് മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

Storyhighlights: Movie ‘Odum Kuthira Chaadum Kuthira’s Official Trailer out