1 കോടിയിലേറെ കാഴ്ചക്കാർ, ഏറ്റവും ഹൈപ്പുള്ള ഇന്ത്യൻ മ്യൂസിക് വീഡിയോ, ‘ഡിസ്കോ’യിലൂടെ വൻ ട്രെൻഡിന് തിരി കൊളുത്തി മണികണ്ഠൻ അയ്യപ്പ!
യൂട്യൂബിൽ ഒരു കോടിയിലേറെ കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ഡിസ്കോയിലെ ‘ഇതിന്നോ ആദമേ’ ഗാനം. മണികണ്ഠൻ അയ്യപ്പയുടെ സംഗീത സംവിധാനത്തിൽ ചെമ്പന്‍ വിനോദ്, ദേവ് മോഹൻ, ലുക്മാന്, ആന്റണി പെപ്പെ എന്നിവര്‍ തകർത്തഭിനയിക്കുന്ന ‘ഇതിന്നോ ആദാമേ.. എന്ന ഗാനമാണ് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയാ റീലുകളുമായി സോഷ്യൽ മീഡിയാ ട്രെൻഡിങ്ങിൽ മുന്നേറുന്നത്.
പരമ്പരാഗതമായ മാര്‍ഗംകളി താളങ്ങളും നാടന്‍ ശൈലികളാലും വാമൊഴിയായി നമ്മളിലേക്ക് എത്തിക്കുന്ന ഗാനംകൂടിയാണിത്. ഒരേ സമയം മാർഗംകളിപ്പാട്ടിൻ്റെ താളവും റാപ്പിൻ്റെ ബീറ്റുമുള്ള ഡാൻസ് നമ്പറായാണ് ഈ ഗാനം മണികണ്ഠൻ അയ്യപ്പ ഒരുക്കിയിരിക്കുന്നത്. പാട്ടിലെ ബീറ്റുകളുടെ ഇൻസ്ട്രുമന്റേഷൻ അതിഗംഭീരമാണ്. നവതലമുറ ട്രെൻഡുകളുടെ എല്ലാ സാധ്യതകളെയും സഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിംങ്ങും മാസ്റ്ററിംങ്ങും അബിൻ പോൾ നിർവ്വഹിച്ചിരിക്കുന്നു. ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് സുഹൈൽ കോയയും ലെമയും ചേർന്നാണ്. ‘ഒരു മെക്സിക്കൻ അപരാത’, ‘കുമാരി’, ‘അഞ്ചക്കള്ളകോക്കാൻ’, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചടുലമായ താളത്തിൽ വീണ്ടും മലയാള സിനിമയിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കുകയാണ് മണികണ്ഠൻ അയ്യപ്പ.
ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദും, ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയുക്തമായാണ് നിർമ്മിക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് ജോസ് എഴുതുന്ന സിനിമയിൽ ആൻ്റണി വർഗീസ് പെപ്പെ ഒരു പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നവംബർ 6ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെടും.
Read also – നിഗൂഢതയൂണർത്തുന്ന പുത്തൻ പോസ്റ്ററുമായി മായൻ ടീം; ടീസർ ഉടൻ പ്രേക്ഷകരിലേക്ക്
ചിത്രത്തിൽ ദേവ് മോഹൻ്റേതായി ഇറങ്ങിയ കാരക്ടർ പോസ്റ്റർ വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ദേവിൻ്റെ മുൻ കഥാപാത്രങ്ങളിൽ നിന്ന് അടി മുടി മാറി റോ- ബോൾഡ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ (സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ), മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മികച്ച സാങ്കേതികനിരയാണ് ഡിസ്കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, എഡിറ്റർ: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡൻ്റ് വിഎഫ് എക്സ് ലാബ്സ്, സ്റ്റിൽസ്: ബോയ്ക്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.
Story Highlights: Manikandan Ayyappa sparks a massive trend with ‘Disco,’ one of India’s most anticipated music videos, crossing 10 million views!



