ഐപിൽ: രാജസ്ഥാനെതിരെ ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു


ഐപിഎല്ലിലെ പതിനഞ്ചാം മത്സരത്തിൽ ടോസ് നേടിയ  കൊൽക്കത്ത  രാജസ്ഥാൻ റോയൽസിനെ ബാറ്റിങ്ങിനയച്ചു. കരുത്തരായ ഡൽഹിയെ 76 റൺസിന്‌ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന കൊൽക്കത്തയും അവസാന മത്സരത്തിൽ ബാംഗ്ളൂരിനെ തോൽപ്പിച്ചെത്തുന്ന രാജസ്ഥാനും തമ്മിൽ കൊമ്പുകോർക്കുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്. രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.

നാലു മത്സരങ്ങളിൽ രണ്ടു വീതം വിജയങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയ കൊൽക്കത്ത  നാലു പോയിന്റുമായി പട്ടികയിൽ  രണ്ടാം സ്ഥാനത്താണുള്ളത്. മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ് രണ്ടു വിജയങ്ങളും ഒരു പരാജയവുമായി നാലു പോയിന്റോടെ നാലാം സ്ഥാനത്തുണ്ട്.   അവസാന മത്സരത്തിനിറങ്ങിയ അതേ   ടീമിനെ നിലനിർത്തിക്കൊണ്ടാണ് ഇരു ടീമുകളും ഇന്ന് അങ്കത്തിനിറങ്ങുന്നത്