ഗാനഗന്ധർവൻ യേശുദാസിന്റെ സ്വര മാധുര്യത്തിന്റെ സാമ്യവുമായി കാസർഗോഡ് നിവാസി രതീഷ് കണ്ടെടുക്കം. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, പരപ്പ നിവാസിയാണ് രതീഷ്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വിത്യസ്ത വേദികളിൽ യേശുദാസിന്റെ പാട്ടുകൾ പാടി സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ ഈ പ്രതിഭ കോമഡി ഉത്സവത്തിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
ദേവഗീതം കാഞ്ഞങ്ങാട് ചാരിറ്റബിൾ ഓർക്കസ്ട്രയുടെ പ്രധാന ഗായകനാണ് രതീഷ്. പാട്ടുപഠിച്ചിട്ടില്ലാത്ത ഈ പ്രതിഭ അനുകരണങ്ങളിലൂടെയാണ് ഗാനഗന്ധർവന്റെ ശബ്ദത്തിൽ പാട്ടുപാടി സംഗീത വേദികളെ അവിസ്മരണമാക്കുന്നത്.
ടയർ റീസോളിംഗ് തൊഴിലാളിയായ രതീഷിന്റെ കുടുംബം ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ്. നാട്ടുകാരുടെയും കുടുംബത്തിന്റെയും പ്രത്സാഹനമാണ് സംഗീത വേദികളിൽ രതീഷിന് താങ്ങാവുന്നത്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.