സദസിനെ പാട്ടിലലിയിച്ച് അവൾ ഓടിയെത്തി അച്ഛനരികിലേക്ക്…

സംഗീതത്തിന്റെ  ലോകത്തെ കുരുന്നു പ്രതിഭകളെ കണ്ടെത്തുന്ന ടോപ് സിംഗർ വേദിയിലെത്തിയ തീർത്ഥ വേദിയിൽ  പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുകയായിരുന്നു.  ‘സംഗീതമേ അമര സല്ലാപമേ..’ എന്ന ഗാനം പാടിയ താരം ഉത്സവ വേദിയിലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സദസിനെ പാട്ടിലലിയിച്ച് അവൾ ആനന്ദക്കണ്ണീരുമായി ഓടിയെത്തിയത് തന്റെ പ്രിയപ്പെട്ടവർക്കരികിലേക്കായിരുന്നു.. ടോപ് സിങ്ങർ വേദിയെ സംഗീതലഹരിയിലാഴ്ത്തിയ അടിപൊളി പ്രകടനം കാണാം

സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.