മികച്ച തീരുമാനവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ലോകം മുഴുവൻ ആരാധകരുള്ള ഫുട്ബോൾ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ കായിക മേഖലയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ മഞ്ഞപ്പട എന്നും മലയാളികൾക്ക് ഹരമാണ്.  ഐ എസ് എൽ അഞ്ചാം സീസണിലെ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കരസ്ഥമാക്കിയ മഞ്ഞപ്പട ടീം ഇന്നു കൊച്ചിയിൽ നടക്കാനിരിക്കുന്ന  മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുള്ള പ്രതീക്ഷയിലാണ് കേരളക്കര. ഇന്നത്തെ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

അതേസമയം ഇന്ന് കളത്തിൽ ഇറങ്ങുന്നതിന് മുമ്പായി ഗംഭീര തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. മത്സരത്തിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കണമെന്ന തീരുമാനമാണ് ആരാധകക്കൂട്ടം എടുത്തിരിക്കുന്നത്. ഡൽഹി ഡൈനാമോസുമായുള്ള മത്സരത്തിനു ശേഷം മഞ്ഞപ്പടയുടെ സ്റ്റാൻഡ് ആയ ഈസ്റ്റ് ഗ്യാലറി വൃത്തിയാക്കാനാണ് തീരുമാനം. മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജുകളിലൂടെ അവർ ഇക്കാര്യം പുറത്തു വിട്ടു. കഴിഞ്ഞ സീസണിലെ ഐ എസ് എൽ  മത്സരങ്ങൾക്കു ശേഷവും മഞ്ഞപ്പട സ്റ്റേഡിയം വൃത്തിയാക്കാനിറങ്ങിയിരുന്നു.

അതേസമയം മഞ്ഞപ്പട ആരാധകരുടെ ഈ തീരുമാനത്തിന് അഭിനന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്.

മികച്ച താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഇറങ്ങുമ്പോൾ ആരാധകരുടെയും ആവേശം ചെറുതൊന്നുമല്ല. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ അത്‌‌‌‌‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ നേടിയ മിന്നുന്ന ജയത്തോടെ ഐ എസ്എ ല്ലിന്‍റെ ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ് നല്ല ആവേശത്തോടെയാണ് രണ്ടാം മത്സരത്തിനായി ഹോം ഗ്രൌണ്ടിലെത്തിയിരുന്നെങ്കിലും സമനിലയിൽ പിരിയേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും മഞ്ഞപ്പട പ്രതീക്ഷിക്കുന്നില്ല.

മറുവശത്ത് എതിരാളികളായ ഡൽഹി ഡൈനാമോസും പ്രതീക്ഷയില്‍ തന്നെയാണ്. സീസണിലെ ആദ്യ ജയമാണ് ഡൈനാമോസിന്റെ ലക്‌ഷ്യം