ഡൽഹി ഡൈനാമോസുമായി കൊമ്പുകോർക്കാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്…പ്രതീക്ഷയോടെ കേരളക്കര

October 20, 2018

ലോക മലയാളികളുടെ ഹരമായി മാറിയ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഫുട്ബാൾ പ്രേമികൾ..ഇന്ന് നടക്കുന്ന മാച്ചിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെയാണ് നേരിടാൻ ഒരുങ്ങുന്നത്. ആദ്യ രണ്ട് കളിയിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ പറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട.

ആത്മ​​വി​​ശ്വാ​​സത്തോടെ സ്വ​​ന്തം മ​​ണ്ണി​​ലെ ആ​​ദ്യ അ​​ങ്ക​​ത്തി​​നി​​റ​​ങ്ങുമ്പോൾ  കോച്ച് ഡേവിഡ് ജെയിമ്സിന്റെയും സന്ദേശ് ജിങ്കൻറെയും കയ്യിൽ ടീം സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര..

ഒരുപിടി മികച്ച താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഇറങ്ങുമ്പോൾ ആരാധകരുടെയും ആവേശം ചെറുതൊന്നുമല്ല. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ അത്‌‌‌‌‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ നേടിയ മിന്നുന്ന ജയത്തോടെ ഐ എസ്എ ല്ലിന്‍റെ ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ് നല്ല ആവേശത്തോടെയാണ് രണ്ടാം മത്സരത്തിനായി ഹോം ഗ്രൌണ്ടിലെത്തിയിരുന്നെങ്കിലും സമനിലയിൽ പിരിയേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും മഞ്ഞപ്പട പ്രതീക്ഷിക്കുന്നില്ല.

മറുവശത്ത് എതിരാളികളായ ഡൽഹി ഡൈനാമോസും  പ്രതീക്ഷയില്‍ തന്നെയാണ്. സീസണിലെ ആദ്യ ജയമാണ് ഡൈനാമോസിന്റെ ലക്‌ഷ്യം.

ഇന്ത്യൻ ഫുട്ബോളിന്റെ വീരകഥകൾ പറയുന്ന കൊൽക്കത്തയുടെ മണ്ണിലെ  ഫുട്ബോൾ മാമാങ്കത്തിൽ ആദ്യ വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് കേരളക്കര. രണ്ടാമത്തെ മത്സരത്തിൽ സമനിയിലയിൽ പിരിഞ്ഞ  ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മികച്ച പ്രകടനത്തിനായി അക്ഷമരായി കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്ത നൽകുന്നതായിരുന്നു ആദ്യ വാരത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫാന്‍സ് പുരസ്‌കാരം കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ സ്റ്റൊജനോവിച്ചിന് ലഭിച്ചത്.ഇന്നത്തെ കളിയിലും മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കേരളക്കര..