‘മൊഹല്ല അസ്സി’ തീയറ്ററുകളിലേക്ക്

ബനാറസിലെ ഹൈന്ദവ ആചരങ്ങളെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘മൊഹല്ല അസ്സി’ എന്ന ചിത്രം തീയറ്ററുകളിലേക്കെത്തുന്നു. നവംബര്‍ 16-നാണ് ചിത്രം തീയറ്ററുകളിലെത്തുക. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും ജീവിതത്തില്‍ അധിഷ്ഠിതമാക്കിയ ഹിന്ദു ആചാര്യന്‍ ധര്‍മ്മ നാഥിന്റെ കഥയാണ് ചിത്രം പറയുന്നത്.

സണ്ണി ഡിയോളും സാക്ഷി തന്‍വാറുമാണ് ‘മൊഹല്ല അസ്സി’യില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ബനാറസിന്റെ പൈതൃകവും അതിജീവനവുമൊക്കെ പരാമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. രണ്ട് ദിവസം കൊണ്ട് അറുപത് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്.

രവി കിശന്‍, സൗരഭ് ശുക്ല എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നുണ്ട്. സെന്‍സര്‍ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ചിത്രത്തിന് ഏറെ അനിശ്ചിതത്വം നേരിടേണ്ടി വന്നിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ തീയറ്റുകളിലേക്കെത്താന്‍ ഒരുങ്ങുകയാണ് ‘മൊഹല്ല അസ്സി’.

https://www.youtube.com/watch?v=G4-uLtTZ7NU