ഭൂമികുലുക്കത്തിന്റെ ഭീകരതയുമായി ദ് ക്വേക്ക്; ട്രെയിലര്‍ കാണാം

ഭൂമികുലുക്കത്തിന്റെ ഭീകരത വിളിച്ചോതുന്ന ചിത്രമാണ് ദ് ക്വേക്ക്. നോര്‍വെ ചിത്രമായ ദ് ക്വേക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഭൂമികുലുക്കത്തിന്റെ ഭീകരതയാണ് ട്രെയിലറില്‍ ദൃശ്യവല്‍കരിച്ചിരിക്കുന്നത്.

സുനാമി ദുരന്തത്തെ ആസ്പദമാക്കി ദ് വേവ് എന്ന പേരില്‍ നോര്‍വയില്‍ നിന്നും നേരത്തെ സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ദ് വേവ്. യുഎസില്‍ ദ് ക്വേക്ക് ഡിസംബറില്‍ തീയറ്ററുകളിലെത്തും.

1904-ല്‍ ഒസ്ലോ എന്ന നഗരത്തെ ഭീതിയിലാഴ്ത്തിയ ഭൂമികുലുക്കം റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നഗരത്തില്‍ വീണ്ടും ഭൂമികുലുക്കത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ഇൗ ഭുമികുലുക്കത്തില്‍ പെട്ടുപോകുന്ന മനുഷ്യരും അവരുടെ അതിജീവന കഥയുമാണ് ചിത്രത്തിന്റെ പ്രമേയം.

https://www.youtube.com/watch?v=6KRT8AULb-Q