കടല്‍തീരത്ത് സര്‍ഫിങ് ബോര്‍ഡുമായി പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍

‘ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്ന ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സര്‍ഫിങ്ങ് ബോര്‍ഡുമായി കടലിനെ അഭിമുഖീകരിച്ച് നില്‍ക്കുന്ന പ്രണവ് മോഹന്‍ലാല്‍ ആണ് പോസ്റ്ററിലുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രംകൂടിയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനുവേണ്ടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് തന്ത്രങ്ങളും പ്രണവ് മോഹന്‍ലാല്‍ പരിശീലിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.