ക്യാൻവാസിൽ ഹൃദയത്തിലെ മനോഹര നിമിഷം; അപ്രതീക്ഷിത സമ്മാനമെന്ന് കല്യാണി..!

January 3, 2024

മലയാളി പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൃദയം. പാട്ടിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം റിലീസായി രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രേക്ഷക ഹൃദയങ്ങളില്‍ കുടിയിരിക്കുകയാണ് ഈ ചിത്രം. ഈ റൊമാന്റിക് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അരുണും നിത്യയും ദര്‍ശനയും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരെപോലെത്തന്നെ ചിത്രത്തിലെ സാമ്പാര്‍ സാദവും ബണ്‍ പൊറോട്ടയും ബീഫുമെല്ലാം ഹിറ്റായിരുന്നു. ( Kalyani Priyadarshan shared Hridayam parotta date references )

അയ്യപ്പേട്ടന്റെ കടയില്‍ പോയി പ്രണവും കല്യാണിയും ബണ്‍ പൊറോട്ടയും ബീഫും കഴിക്കുന്ന രംഗം കേരളക്കരയെ മാത്രമല്ല തമിഴകത്തും വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ചെന്നൈയിലെ ഒരു ഹോട്ടല്‍ ചുമരില്‍ ഈ മനോഹരമായ നിമിഷം പതിപ്പിച്ചിട്ടുള്ളത്. കാര്‍ത്തിക് ഡി.പി എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചെറിയ കുറിപ്പോടെ കല്യാണിയും ആ ചിത്രം പങ്കുവച്ചതോടെയാണ് കൂടുതല്‍ ആരാധകരിലേക്ക് എത്തിയത്.

ചെന്നൈ വേളച്ചേരിയിലെ പൊറോട്ട ഡേറ്റ് എന്ന ഭക്ഷണശാലയുടെ ചുവരിലാണ് ഈ ഹിറ്റ് കോംബോയുടെ ചിത്രം വരച്ചിട്ടുള്ളത്. ആ ഹോട്ടലിന്റെ ചുവരുകളില്‍ മുഴുവനും വിവിധ തമിഴ് സിനിമയിലെ പൊറോട്ടയുമായി ബന്ധപ്പെട്ടിട്ടുള്ള ചിത്രങ്ങളാണ്. മറ്റു ഭാഷകളില്‍ നിന്നും ഹൃദയത്തിലെ പൊറോട്ടയെക്കുറിച്ച് പറയുന്ന രംഗം മാത്രമാണ് ചുവരില്‍ ഇടംപിടിച്ചിട്ടുള്ളതെന്നാണ് അതില്‍ ശ്രദ്ധേയമായ കാര്യം. സിനിമയിലെ രണ്ട് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള മനോഹരമായ രംഗം വളരെയധികം ആളുകളെ സ്വാധീനിച്ചിരിക്കുന്നതെന്നും ചിത്രത്തോടൊപ്പം കാര്‍ത്തിക് കുറിച്ചിട്ടുണ്ട്. ഇത് അപ്രതീക്ഷിതവും എന്നാല്‍ മനോഹരമായ സമ്മാനവും ആണിതെന്നാണ് കല്യാണി കുറിച്ചത്.

Read Also : ആണത്തമുള്ള പുരുഷനാണെന്ന് തെളിയിക്കാൻ ഏറ്റവും വിഷമുള്ള ഉറുമ്പുകളെനിറച്ച കയ്യുറ കരയാതെ ധരിക്കണം- വിചിത്രമായ ആചാരവുമായി ഒരു ജനത

Story highlights : Kalyani Priyadarshan shared Hridayam parotta date references