സർദാർജിയായി കാളിദാസ്; പുതിയ ചിത്രം ഉടൻ…

ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ നായകനായുള്ള ചിത്രങ്ങളും ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാളിദാസിനെ നായകനാക്കി ദമ്പതിമാരായ സുദീപും ഗീതികയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാപ്പി സർദാർ’. കോമഡി എന്റർടൈനറായ ചിത്രം ഹസീബ് ഹനീഫാണ് നിർമ്മിക്കുന്നത്.

ഒരു ക്‌നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്‌നാനായ പെൺകുട്ടിയായി ചിത്രത്തിൽ വേഷമിടുന്നത് മെറിൻ ഫിലിപ്പാണ്. ‘പൂമരം’ എന്ന ചിത്രത്തിലും മെറിൻ കാളിദാസിനൊപ്പം അഭിനയിച്ചിരുന്നു.

ശ്രീനാഥ്‌ ഭാസി, സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, പിഷാരടി, ബാലു വർഗീസ്, ധർമ്മജൻ, പ്രവീണ, ശാന്തി കൃഷ്ണ, സിദ്ധിഖ്, ജാവേദ് ജഫ്രി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.