സൗന്ദര്യ രജനികാന്തിന്റെ പ്രീ വെഡ്‌ഡിങ് റിസപ്‌ഷൻ ചിത്രങ്ങൾ കാണാം…

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ പ്രീ വെഡിങ് റിസ്പഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടനും ബിസ്സിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍.

ഫെബ്രുവരി പതിനൊന്നിനാണ് സൗന്ദര്യയുടെ വിവാഹം. ചെന്നൈയില്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളു.  വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പ്രീ വെഡിങ് റിസപ്‌ഷനും ചെന്നൈയിൽ  എത്തിയത്.

2010ല്‍ വ്യവസായി അശ്വിനുമായി വിവാഹിതയായ സൗന്ദര്യ പിന്നീട് വിവാഹ മോചനം നേടിയിരുന്നു. വേദ് എന്ന ഒരു മകനുണ്ട്. വിശാഗന്റെയും രണ്ടാം വിവാഹമാണ്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.