‘ആകാശഗംഗ 2’; ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്

1999 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘ആകാശഗംഗ’. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഭയാനകമായ മുഹൂര്‍ത്തങ്ങളാണ് വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ടെലിവിഷന്‍ സ്‌ക്രീനുകളിലും ചിത്രം മികച്ച സ്വീകാര്യത നേടി. വിനയനാണ് ‘ആകാശഗംഗ’ എന്ന സിനിമയുടെ സംവിധായകന്‍. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പേ സംവിധായകനായ വിനയന്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

ആകാശഗംഗ 2 ന്റെ ചിത്രീകരണം പൂര്‍ത്തിയായി. അതേസമയം ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്കാണ്. സംവിധായകന്‍ വിനയന്‍ തന്നെ ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചു. ബോംബെയിലെ വൈഡ് ആംഗിള്‍ മീഡിയ എന്ന സ്ഥാപനമാണ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലീം കുമാര്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് ചിത്രം തീയറ്ററുകലിലെത്തും.അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ആകാശഗംഗ 2. മലയാളത്തിലും തമിഴിലുമാണ് ആകാശഗംഗ 2 എന്ന ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. കലഭാവന്‍ മണിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുക്കിയ ‘;ചാലക്കുടിക്കാരന്‍ ചങ്ങാതി’യ്ക്ക് ശേഷം വിനയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആകാശഗംഗ 2.

വിനയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

‘ആകശഗംഗ ?’ ന്റെ ഡബ്ബിംഗ് ജോലികള്‍
തുടങ്ങുകയാണ്..ഈ അവസരത്തില്‍ ഒരു സന്തോഷ വാര്‍ത്ത എന്റെ പ്രിയ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു..ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ്..ബോംബെയിലെ ‘വൈഡ് ആംഗിള്‍ മീഡിയ’ എന്ന സ്ഥാപനം മലയാളത്തിലെ സൂപ്പര്‍ഹിറ്റായിട്ടുള്ള വലിയ മള്‍ട്ടിസ്‌ററാര്‍ ബിഗ്ബഡ്ജറ്റ് സിനിമകള്‍ക്കു കൊടുക്കുന്ന റേറ്റ് തന്ന് വാങ്ങിയിരിക്കുന്നു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ..ശ്രീ അനീഷ്
ദേവ് വൈഡ്ആംഗിള്‍ മീഡിയ തന്ന വിലയും വിശ്വാസവും..ചിത്രത്തിന്റെ ക്വാളിറ്റിയിലും ഉണ്ടായിരിക്കും എന്ന ഉറപ്പോടെയും ആത്മാര്‍ത്ഥതയോടെയും ഞങ്ങള്‍പ്രവര്‍ത്തിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *