ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്ന പുരുഷന്മാർ അറിയാൻ…

ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ദോഷമാണെന്ന് എല്ലവർക്കും അറിയാം. എന്നാൽ ഇത് കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരെയാണ്. പുരുഷന്മാരിലെ ജങ്ക് ഫുഡിന്റെ അമിത ഉപയോഗത്തിലൂടെ ബീജത്തിന് നാശം സംഭവിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജങ്ക് ഫുഡ് ശീലമാക്കുന്നത് പുകവലിയേക്കാൾ മാരകമാണെന്നും പഠനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

ജങ്ക് ഫുഡില്‍ നിന്നുള്ള മോചനം അത്ര എളുപ്പമല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മയക്കുമരുന്ന്, പുകവലി എന്നീ ദുശ്ശീലങ്ങളില്‍ അടിമപ്പെട്ടവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാലുണ്ടാകുന്ന മാനസിക, ശാരീരിക സമ്മര്‍ദ്ദത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇതുപോലെ തന്നെയാണ് ജങ്ക് ഫുഡിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് പഠനം പറയുന്നു.

Read also: സമയമില്ലെങ്കിലെന്താ ഓഫീസിലിരുന്നും വ്യായാമം ചെയ്യാമല്ലോ…

ബര്‍ഗര്‍, പിസ്സ, തുടങ്ങിയ ഫുഡുകളൊക്കെ കഴിക്കുന്നവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുമെന്ന് പഠനം പറയുന്നു. പഠനത്തിൽ തെളിഞ്ഞത് പ്രകാരം ഇത്തരത്തിലുള്ള ഫുഡ് ശീലമാക്കിയവർ പെട്ടന്നത് നിർത്തിയപ്പോൾ ശക്തമായ തലവേദന, മാനസീക ശാരീരിക അസ്വസ്തതകൾ ഉണ്ടായതായും പഠനത്തിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇത്തരം ഭക്ഷണം ശീലമാക്കിയവർ സാവധാനം ജങ്ക് ഫുഡുകൾ ഒഴിവാക്കുക. കൂടുതലും വീടുകളിൽ തയാറാക്കിയതോ രാസ പദാർത്ഥങ്ങൾ ചേർക്കാത്തതോ ആയ ഭക്ഷണങ്ങൾ ശീലമാക്കുക. കൂടുതലായും ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ ക്യാൻസറിന് കാരണമാകുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.വായ്ക്ക് രുചി തോന്നാൻ നിരവധി രാസ വസ്തുക്കളാണ് മിക്ക ഭക്ഷണ പദാര്ഥങ്ങളിലും ചേർക്കാറുള്ളത്