‘നിപ’ ലക്ഷണങ്ങളും, മുൻകരുതലുകളും

2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് വീണ്ടും സംസ്ഥാനത്ത് എത്തിയതായി റിപ്പോർട്ടുകൾ. പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ  തേടിയ യുവാവിനാണ് നിപ ബാധ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്‌ധർ അറിയിക്കുന്നത്.

നിപ വൈറസ് 

മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് ഈ പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം.

രോഗം പടരുന്ന മാർഗങ്ങൾ

നിപ വൈറസ് വായുവിലൂടെ പരക്കില്ലെന്ന് വിദഗ്ധർ പറയുന്നു. വൈറസ് ബാധിച്ച പക്ഷി-മൃഗാദികൾ, മനുഷ്യർ എന്നിവരിൽ നിന്നുമാണ് മറ്റു മനുഷ്യരിലേക്ക് രോഗം പകരുകയുള്ളു.  വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത് ഫ്രൂട്ട് വവ്വാലുകൾ കടിച്ച പഴം കഴിക്കുന്നതിലൂടെയും രോഗം പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പകർച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാലുകൾ കടിച്ച കായ്ഫലങ്ങൾ ഒഴിവാക്കുക. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

നിപ ലക്ഷങ്ങൾ

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻക്യൂബേഷൻ പിരീഡ്. വൈറസ് അകത്ത് പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങാൻ ഇത്രയും സമയം വേണം. തലവേദന, പനി, തലകറക്കം, ഛർദ്ദി തുടങ്ങിയവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങൾ. ഏഴ് മുതൽ പത്ത് ദിവസം വരെ ലക്ഷണങ്ങൾ കാണപ്പെടാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ട് ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

Read also: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം; ജനങ്ങൾ പരിഭ്രാന്തരാകേണ്ടന്ന് ആരോഗ്യ മന്ത്രി 

ആദ്യ ലക്ഷണങ്ങൾ

തലവേദന, പനി, കടുത്ത ചുമ, തലകറക്കം,ബോധക്ഷയം തുടങ്ങിയവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങൾ. വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം