മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

ബിജെപി നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഡല്‍ഹി എയിംസ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ പ്രവേശനം. എന്‍ഡിഎ മന്ത്രിസഭയില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിസ്തുല പങ്കുവഹിച്ചിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. വാജ്പയ്, മോദി മന്ത്രിസഭയില്‍ അംഗമായിരുന്നു.  ധനം, പ്രതിരോധം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

യുപിയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് അരുണ്‍ ജെയ്റ്റ്‌ലി. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇത്തവണ മന്ത്രിസഭയിലേയ്ക്ക് ഇല്ലായെന്നു വ്യക്തമാക്കിയിരുന്നു.