തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴക്കെടുതിയെത്തുടർന്ന് കോഴിക്കോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ്. മിക്ക സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്. ഈ സാഹചര്യം മുൻനിർത്തിയാണ് കോഴിക്കോട്, തൃശൂർ ജില്ലകളിലെ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌.

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, സി ബി എസ് സി, ഐ സി എസ് സി സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.