പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത; മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടായേക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ മധ്യ- തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. തീരദേശ മേഖലയിലായിരിയ്ക്കും കനത്ത മഴയ്ക്ക് സാധ്യത. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.