കേരളത്തിൽ മിക്കയിടങ്ങളിലും മഴയുടെ തീവ്രത കുറഞ്ഞുവരുന്നുണ്ട്. എന്നാൽ ഈ സമയങ്ങളിൽ വ്യാജവാർത്തകൾ നല്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങൾക്ക് നൽകിയ വാർത്താ സമ്മേളത്തിലാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ നല്കുന്നവർക്കെതിരെ കർശനമായ നടപടി എടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ മുഴുവനായും അടക്കുന്നുവെന്നും നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ല, എടിഎമ്മുകളില്‍ പണം തീരാന്‍ പോകുകയാണ്, പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം നേരിടുന്നു തുടങ്ങിയവയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ