പെയ്‌തൊഴിയാതെ മഴ; പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

August 9, 2019

സംസ്ഥാനത്ത് നാശം വിതച്ച് മഴ ദുരിത പെയ്ത്ത് തുടരുകയാണ്. വരും മണിക്കൂറുകളില്‍ മഴയുടെ അളവ് കുറയുമെങ്കിലും വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ അടുത്ത ആഴ്ചയോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read more:‘കൂടെ കൂട്ടാന്‍ പറ്റുമെങ്കില്‍ ചെയ്യണം അല്ലെങ്കില്‍ കെട്ടഴിച്ചുവിടണം, അതും ജീവനാണ്’: ഓര്‍മ്മപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍

ഓഗസ്റ്റ് 12- ാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 14,15,16 തീയതികളില്‍ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. രണ്ട് ദിവസം മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് നിലവിലുള്ള കനത്ത മഴയ്ക്ക് കാരണം.