കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി; രക്ഷാപ്രവർത്തനം നിർത്തിവച്ചു

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി. രക്ഷാപ്രവർത്തനത്തിനിടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 46 ലധികം ആളുകൾ ഇവിടെ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നതായാണ് സൂചന. സൈന്യത്തിന്റെ സേവനം ലഭിച്ചിരുന്നു. പക്ഷെ ഇവിടെ രക്ഷാപ്രവർത്തനത്തിന് കഴിയാത്ത സാഹചര്യമാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നവരെ ഇപ്പോൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ ഓടിമാറിയതുകൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യമായി ഉരുൾപൊട്ടിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് അന്ന് മണ്ണിനടിയിൽപെട്ടത്. നാലോളം മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്ന അവസ്ഥയാണിവിടെ തുടരുന്നത്.