കൊച്ചി വിമാനത്താവളത്തിൽ നാളെ മുതൽ സർവീസ് പുനഃരാരംഭിക്കും

സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ നാളെ മുതൽ സർവീസ് പുനഃരാരംഭിക്കും. നാളെ 12 മണിയോടെ സർവ്വീസുകൾ തുടങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളം രണ്ട് മണിക്ക് തുറക്കുമെന്നായിരുന്നു റിപ്പോർട്ട് നൽകിയത്. എന്നാൽ മഴ കുറഞ്ഞ സാഹചര്യത്തിൽ സർവീസ് നേരത്തെ ആക്കിമാറ്റിയിരിക്കുകയാണ്.

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മൂന്ന് വിമാനങ്ങള്‍ മടങ്ങിപ്പോയി. റൺവേയിൽ കയറിയ വെള്ളം മോട്ടർ ഉപയോഗിച്ച് അടിച്ചുകളഞ്ഞു. ടാക്സി വേയും വെള്ളത്തിൽ മുങ്ങിയിരുന്നു.