മഴക്കെടുതി; ‘ഡോക്ടർമാരെയും നേഴ്സുമാരെയും അടിയന്തിരമായി വേണം’: കളക്ടർ

August 9, 2019

കേരളത്തിൽ മഴ അതിതീവ്രമാകുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പല സ്ഥലങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ അവശ്യമരുന്നുകളും ഡോക്ടര്‍ മാരുടേയും നഴ്സ് മാരുടേയും വളണ്ടിയര്‍മാരുടേയും അടിയന്തര സേവനവും ആവശ്യപ്പെട്ടിരിക്കുകയാണ് മലപ്പുറം ജില്ലാകളക്ടർ.

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് മരുന്നും അടിയന്തര വെെദ്യസഹായവും ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്ത്വത്തില്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. കൂടുതല്‍ ഡോക്ടര്‍ മാരുടേയും നഴ്സ് മാരുടേയും വളണ്ടിയര്‍മാരുടേയും അടിയന്തര സേവനവും മരുന്നുകളും പല ക്യാമ്പുകളിലും ആവശ്യമായി വന്നിരിക്കുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി ജില്ലാകളക്ടർ എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

അവശ്യമരുന്നുകളും ഡോക്ടര്‍ മാരുടേയും നഴ്സ് മാരുടേയും വളണ്ടിയര്‍മാരുടേയും അടിയന്തര സേവനവും ആവശ്യമുണ്ട്

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുള്ള നമ്മുടെ സഹേദരങ്ങള്‍ക്ക് മരുന്നും അടിയന്തര വെെദ്യസഹായവും ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്ത്വത്തില്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. കൂടുതല്‍ ഡോക്ടര്‍ മാരുടേയും നഴ്സ് മാരുടേയും വളണ്ടിയര്‍മാരുടേയും അടിയന്തര സേവനവും മരുന്നുകളും പല ക്യാമ്പുകളിലും ആവശ്യമായി വന്നിരിക്കുന്നു. സേവന സന്നദ്ധരായ ഡോക്ര്‍മാരും നഴ്സ്മാരും വളണ്ടിയര്‍മാരും സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തരമായി എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ‍ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ മരുന്നുകള്‍ നല്‍കാന്‍ സന്നദ്ധരായവര്‍ അവ ക്യമ്പുകളിലേക്ക് നേരിട്ട് ലഭ്യമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു.