സംസ്ഥാനത്ത് മഴയ്ക്ക് ശമനം; രക്ഷാപ്രവർത്തനം ഉർജ്ജിതം

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ കുറവ് കാണുന്നുണ്ട്. അതുകൊണ്ടുതന്നെ പുഴകളിലെ ജലനിരപ്പും താഴുന്നുണ്ട്. പൂർണ്ണമായും മഴ മാറിയിട്ടില്ല എങ്കിലും മഴ കുറഞ്ഞതോടെ മണ്ണിനടിയിൽപെട്ടവർക്കായുള്ള തിരച്ചിൽ ഉർജ്ജിതമായി നടക്കുന്നുണ്ട്.

വയനാട്, മലപ്പുറം, എറണാകുളം എന്നിവടങ്ങളിൽ മഴയ്ക്ക് കുറവുണ്ട്. ഇന്നും നാളെയുമായി മഴ പൂർണ്ണമായും ഒഴിയുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിലുണ്ടായ വയനാട്ടിലും മലപ്പുറത്തും മഴ കുറഞ്ഞതോടെ കാണാതായവരെ കണ്ടെത്താനാകുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.